( ഫുര്‍ഖാന്‍ ) 25 : 23

وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا

അവരുടെ പ്രവൃത്തികളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളെല്ലാം നാം മുമ്പില്‍ വെ ച്ചുകൊടുക്കുകയും അങ്ങനെ നാം അതിനെ ചിന്നിച്ചിതറിയ പൊടിപടലങ്ങ ളാക്കി മാറ്റുകയും ചെയ്യും.

കാഫിറുകളുടെ മരണസമയത്ത്, അവരുടെ പതിനഞ്ച് വയസ്സിനുശേഷമുള്ള ഗ്ര ന്ഥത്തെ സത്യപ്പെടുത്താതെയുള്ള നമസ്കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ എല്ലാ പ്രവ ര്‍ത്തനങ്ങളും അവരുടെ മുമ്പില്‍ വെച്ചുകൊടുക്കുമെന്നും അവയെ കാറ്റില്‍ പറക്കുന്ന പൊടിപടലം കണക്കെ പാറ്റിക്കളയുമെന്നുമാണ് പറയുന്നത്. കാരണം അവ ത്രാസ്സായ അദ്ദിക്റിന്‍റെ വെളിച്ചത്തിലായിരുന്നില്ല. അല്ലാഹുവിനെ മാത്രം ബോധിപ്പിക്കാനുള്ളതല്ലാ ത്ത ശരീരം കൊണ്ടുമാത്രമുള്ള ചര്യാപരമായ അനുഷ്ഠാനങ്ങളായിരുന്നു അവയെല്ലാം. 2: 186; 7: 8-9, 30; 18: 103-106 വിശദീകരണം നോക്കുക.