( ഫുര്‍ഖാന്‍ ) 25 : 26

الْمُلْكُ يَوْمَئِذٍ الْحَقُّ لِلرَّحْمَٰنِ ۚ وَكَانَ يَوْمًا عَلَى الْكَافِرِينَ عَسِيرًا

അന്നേദിനം, യഥാര്‍ത്ഥത്തിലുള്ള ആധിപത്യം നിഷ്പക്ഷവാന് മാത്രമായിരി ക്കും, ആ ദിനം കാഫിറുകളുടെ മേല്‍ വളരെ ബുദ്ധിമുട്ടേറിയതുമായിരിക്കും.

40: 16 ല്‍, അവര്‍ മറയില്ലാതെ പുറത്ത് വരുന്ന ദിവസം! അവരില്‍ നിന്ന് യാതൊന്നും അല്ലാഹുവിന്‍റെ മേല്‍ മറഞ്ഞിരിക്കുകയില്ല, അന്നേദിനം ആര്‍ക്കാണ് രാജാധികാരം? എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനായ അല്ലാഹുവിനുമാത്രം എന്ന് പറയപ്പെടുമെന്ന് പറഞ്ഞിട്ടു ണ്ട്. 21: 23, 42-44; 54: 8 വിശദീകരണം നോക്കുക.