( ഫുര്‍ഖാന്‍ ) 25 : 30

وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَٰذَا الْقُرْآنَ مَهْجُورًا

പ്രവാചകന്‍ പറയുകയും ചെയ്യും: ഓ എന്‍റെ നാഥാ! നിശ്ചയം എന്‍റെ ഈ ജ നത, ഈ വായനയില്‍ നിന്ന് ഹിജ്റ പോയവരായിരുന്നു.

അറബി ഖുര്‍ആന്‍ അല്ല, മറിച്ച് അദ്ദിക്റാണ് വ്യക്തവും സ്പഷ്ടവുമായ വായന എന്ന് 36: 69 ല്‍ പറഞ്ഞിട്ടുണ്ട്. 21: 24-25 ല്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാര്‍ക്കും അ വതരിപ്പിച്ചിട്ടുള്ളത് സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണ്. 7: 26 ല്‍ വിവരിച്ച പ്ര കാരം ഇന്ന് ഗ്രന്ഥത്തിന്‍റെ ആളുകളെന്ന് ദുരഭിമാനിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. അതിനാല്‍ 15: 44 ല്‍ വിവരിച്ച പ്രകാരം അവര്‍ വായിച്ച, തൊട്ട, കേട്ട സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷി നിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 9: 28, 95, 125 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മാലിന്യമായ ഫുജ്ജാറുകള്‍ക്ക് അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല. 5: 78; 23: 63 -68; 25: 18 വിശദീകരണം നോക്കുക.