( ഫുര്‍ഖാന്‍ ) 25 : 29

لَقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي ۗ وَكَانَ الشَّيْطَانُ لِلْإِنْسَانِ خَذُولًا

നിശ്ചയം, അദ്ദിക്റിനെത്തൊട്ട് എനിക്ക് അത് വന്നുകിട്ടിയതിനുശേഷം എന്നെ വഴിപിഴപ്പിച്ചത് അവനാണല്ലോ, പിശാച് മനുഷ്യന് ഒരു മഹാവഞ്ചകന്‍ തന്നെ യായിരുന്നുവല്ലോ!

മനുഷ്യരിലും ജിന്നുകളിലും പിശാചുക്കളുണ്ടെന്ന് 6: 112 ല്‍ വിവരിച്ചിട്ടുണ്ട്. 43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി വിശ്വാസിയായ നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവനാണ് ആയിരത്തില്‍ ഒന്നായ വിശ്വാസി. ബാക്കി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ ഫുജ്ജാറുകളും പരലോകത്തുവെച്ച് "മനുഷ്യപ്പിശാ ചുക്കളും ജിന്നുപിശാചുക്കളുമാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിനുശേഷം അതില്‍ നിന്ന് എന്നെ തടഞ്ഞത്" എന്ന് വിലപിക്കുന്ന രംഗമാണിത്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ അവരിലെ നേതാക്കളും അനുയായികളും തമ്മില്‍ നരകത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും ശപിക്കുകയും പഴിചാരുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 8: 22; 18: 57, 101; 36: 59-62; 43: 67 വിശദീകരണം നോക്കുക.