( ഫുര്‍ഖാന്‍ ) 25 : 31

وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا مِنَ الْمُجْرِمِينَ ۗ وَكَفَىٰ بِرَبِّكَ هَادِيًا وَنَصِيرًا

അപ്രകാരം, നാം എല്ലാ ഓരോ നബിക്കും ഭ്രാന്തന്മാരില്‍ നിന്നുള്ളവരെ ശത്രു ക്കളാക്കിയിരിക്കുന്നു; നിനക്ക് മാര്‍ഗദര്‍ശകനും സഹായിയുമായി നിന്‍റെ നാ ഥന്‍തന്നെ ഏറ്റവും മതിയായവനുമാകുന്നു.

9: 67-68; 33: 73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അവരുടെ അനുയായികളുമാണ് 7: 40; 26: 99; 32: 12, 22; 34: 32; 36: 59-62 തുടങ്ങി 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാര്‍. അവര്‍ അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും വിശ്വാസിക ളുടെയും ശത്രുക്കളാണെന്ന് 41: 26-29; 63: 4 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സ ന്മാര്‍ഗ്ഗമായ ഗ്രന്ഥം ക്രോഡീകരിക്കുന്നതിനുമുമ്പ് പ്രവാചകനെ വിളിച്ച്: നിനക്ക് മാര്‍ഗ ദര്‍ശകനും സഹായിയുമായി നിന്‍റെ നാഥന്‍ തന്നെ ഏറെ മതിയായവനാണ് എന്നാണ് സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതെങ്കില്‍, ഇന്ന് 5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ ആപ ത്തു-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായ അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊ ള്ളാനാണ് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ വിടവാങ്ങല്‍ ഹജ്ജ് നാളില്‍ തന്നെ പഠിപ്പിച്ചിട്ടുള്ളത്. 2: 256; 3: 101-103; 6: 55; 10: 17 വിശദീകരണം നോക്കുക.