( ഫുര്‍ഖാന്‍ ) 25 : 33

وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَاكَ بِالْحَقِّ وَأَحْسَنَ تَفْسِيرًا

അവര്‍ നിന്‍റെ അടുത്തേക്ക് ഒരു ചോദ്യവും കൊണ്ടുവരുന്നില്ല, നാം അതിന്‍റെ യ ഥാര്‍ത്ഥ മറുപടിയും ഏറ്റവും നല്ല വിശദീകരണവും നിനക്ക് നല്‍കിയിട്ടല്ലാതെ.

അതായത് ത്രികാലജ്ഞാനിയായ അല്ലാഹു പ്രവാചകന്‍റെ കാലത്തുള്ള ആളുകളെ ക്കൊണ്ടുതന്നെ പലവിധ ചോദ്യങ്ങള്‍ ചോദിപ്പിച്ച് അതിന്‍റെ യഥാര്‍ത്ഥ മറുപടിയും ഇനി അന്ത്യനാള്‍ വരെയുള്ള ജനങ്ങള്‍ അതുപോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ട തില്ലാത്ത വിധത്തിലുള്ള ഉപമ-ഉദാഹരണങ്ങളടങ്ങിയ വിശദീകരണവും നല്‍കിയിട്ടു ണ്ട് എന്നാണ് പറയുന്നത്. അപ്പോള്‍ സൂക്തത്തില്‍ പറഞ്ഞ ഏറ്റവും നല്ല വിശദീകരണം 41: 41-43 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമാ യ അദ്ദിക്ര്‍ മാത്രമാണ്. സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്.

നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ ഏത് കാര്യത്തിലുള്ള സംശയവും ചോദിക്കേണ്ടത് ത്രികാലജ്ഞാനഗ്രന്ഥമായ അദ്ദിക്റിന്‍റെ രചയിതാവിനോടാണ് എന്ന് 16: 43-44; 21: 7 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 58; 7: 52; 16: 125 വിശദീകര ണം നോക്കുക.