കാഫിറുകളായവര്‍ ചോദിക്കുകയും ചെയ്യുന്നു: എന്തുകൊണ്ടാണ് അവന്‍റെ മേല്‍ ഈ വായന ഒരു ഒറ്റ പ്രതിയായി ഇറക്കപ്പെടാത്തത്? അപ്രകാരമാക്കിയ ത് അതുകൊണ്ട് നാം നിന്‍റെ മനസ്സിനെ ഉറപ്പിച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ്; നാം~അതിനനുസരിച്ച് നിന്‍റെ ജീവിതം ക്രമപ്പെടുത്തുന്നതുമാണ്.
ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഘട്ടംഘട്ടമായി അവതരിപ്പിച്ചിട്ടുള്ള ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഈ ഗ്രന്ഥം എന്തുകൊണ്ട് മൂസാക്ക് നല്‍കിയ തുപോലെ ഒറ്റപ്ര തിയായി അവതരിപ്പിച്ചില്ല എന്ന് ഗ്രന്ഥം ക്രോഡീകരിക്കപ്പെടുന്നതിന് മുമ്പുള്ള കാഫിറുകള്‍ ചോദിച്ചിരുന്നതായി 6: 7; 7: 203; 17: 93 തുട ങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇത്തരം സംശയങ്ങള്‍ ചോദിക്കാറില്ല. എന്നാല്‍ അവര്‍ ആത്മാ വിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ ഫുജ്ജാര്‍ കിതാബുകളാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. 7: 175-176 സൂക്തങ്ങളില്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത പട്ടിയോടാണ് നാഥന്‍ അവരെ ഉപമി ച്ചിട്ടുള്ളത്. 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഇക്കൂട്ടര്‍ മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിന്‍റെ ആഗമനത്തിനും അന്ത്യദിനത്തിനും വേണ്ടി ധൃതിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 17: 106 ല്‍, ഈ വായനയും; നാം അതിനെ പലഭാഗങ്ങളായി അവതരിപ്പിച്ചിരിക്കുന്നു, നീ ജനങ്ങളുടെമേല്‍ അത് നിര്‍ത്തിനിര്‍ത്തി വായിച്ച് കൊടുക്കുന്നതിന്വേണ്ടി, നാം അതിനെ ഘട്ടംഘട്ടമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്.പ്രവാചകന്‍റെ ജീവിതം നാഥന്‍ തന്നെ ഗ്രന്ഥത്തിനനുസരിച്ച് ക്രമപ്പെടുത്തുകയാണുണ്ടായതെങ്കില്‍ 73: 4 ല്‍ പറഞ്ഞ പ്രകാരം വിശ്വാസി അ വന്‍റെ ജീവിതം സ്വയം ഗ്രന്ഥത്തിനനുസരിച്ച് ക്രമപ്പെടുത്തേണ്ടതാണ്. 2: 254; 7: 26; 9: 28 വിശദീകരണം നോക്കുക.