( ഫുര്‍ഖാന്‍ ) 25 : 34
الَّذِينَ يُحْشَرُونَ عَلَىٰ وُجُوهِهِمْ إِلَىٰ جَهَنَّمَ أُولَٰئِكَ شَرٌّ مَكَانًا وَأَضَلُّ سَبِيلًا
തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് ഒരുമിച്ച് കൂട്ടപ്പെടുന്നവരാരോ, അക്കൂട്ടര്‍ തന്നെയാണ് എറ്റവും തിന്മയേറിയ സ്ഥാനത്തുള്ളവരും ഏറ്റവും വ ഴിപിഴച്ചവരും.
17: 97-98 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെ പരിഗണിക്കാത്ത ഫുജ്ജാറുകള്‍ അ ദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അവരുടെ ഭക്ഷണമാക്കിയിട്ടുള്ളതിനാല്‍ അവര്‍ ബധിരരും ഊമരും അന്ധരുമായി തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരാണ്. 8: 22 ല്‍ അവരെ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാ ണ് വിശേഷിപ്പിച്ചിട്ടുള്ളത്. അതിന് കാരണം അവര്‍ അറബി ഖുര്‍ആനിനെത്തൊട്ട് ബധിരരും ഊമരുമായതുകൊണ്ടല്ല, മറിച്ച് അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരുമായതാണ്.