( ഫുര്‍ഖാന്‍ ) 25 : 36

فَقُلْنَا اذْهَبَا إِلَى الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا فَدَمَّرْنَاهُمْ تَدْمِيرًا

അങ്ങനെ നാം പറഞ്ഞു: നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കളവാക്കിയിട്ടുള്ളവരായ ഒ രു ജനതയിലേക്ക് നിങ്ങള്‍ ഇരുവരും പോവുക, അങ്ങനെ നാം ആ ജനതയെ പാടെ തകര്‍ത്തുകളഞ്ഞു.

പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പിന് പിന്നില്‍ ഒരു സ്രഷ്ടാവുണ്ടെന്നും അവന്‍ ഏകനാണെന്നും തെളിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങള്‍ പ്രകൃതിയിലുണ്ട്. അവയെയെല്ലാം തള്ളിപ്പറഞ്ഞുകൊണ്ട് 'ഞാനാണ് അത്യുന്നതനായ നാഥന്‍' എന്ന് പ്രഖ്യാപിച്ചവനായിരുന്നു ഫിര്‍ഔനും പ്രഭൃതികളും. 41: 53 ല്‍ പറഞ്ഞ പ്രകാരം ഇന്ന് ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ള ദൃഷ്ടാന്തങ്ങള്‍ ദിഗന്തങ്ങളിലും അവരില്‍ തന്നെയും സംഭവിച്ചുകാണുന്നതിനെ തള്ളിപ്പറയുന്നത് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ.് അതുകൊണ്ടുതന്നെയാണ് അവരെ 8: 22 ല്‍ ചിന്താശേഷി ഉപയോഗപ്പെടുത്താത്ത തിന്മയേറിയ ജീവികളെന്നും, 25: 18 ല്‍ കെട്ടജനതയെന്നും, 98: 6 ല്‍ കരയിലെ ദുഷ്ടജീവികളെന്നും വിശേഷിപ്പിച്ചിട്ടുള്ളത്. 3: 190-191; 8: 54-56; 30: 20-27 വിശദീകരണം നോക്കുക.