( ഫുര്‍ഖാന്‍ ) 25 : 37

وَقَوْمَ نُوحٍ لَمَّا كَذَّبُوا الرُّسُلَ أَغْرَقْنَاهُمْ وَجَعَلْنَاهُمْ لِلنَّاسِ آيَةً ۖ وَأَعْتَدْنَا لِلظَّالِمِينَ عَذَابًا أَلِيمًا

നൂഹിന്‍റെ ജനതയെയും; അവര്‍ സന്ദേശവാഹകരെ കളവാക്കിത്തള്ളിപ്പറ ഞ്ഞപ്പോള്‍ നാം അവരെ മുക്കിക്കൊല്ലുകയും അവരെ നാം ജനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു, ഇത്തരം അക്രമികള്‍ക്ക് വേദനാജനകമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുമുണ്ട്.

മുന്നൂറ്റിപ്പതിമൂന്ന് പ്രവാചകന്മാരും കൊണ്ടുവന്നത് നാഥന്‍റെ സന്ദേശമായ അദ്ദിക് ര്‍ ആയതിനാലാണ് ആദ്യത്തെ പ്രവാചകനായ നൂഹിനെ തള്ളിപ്പറഞ്ഞവരെക്കുറിച്ച് എല്ലാ പ്രവാചകന്‍മാരെയും കളവാക്കിത്തള്ളിപ്പറഞ്ഞ ജനത എന്ന് പറഞ്ഞത്. ഇന്ന് അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കള്ളവാദികളെ പിന്‍പറ്റുന്ന ഫുജ്ജാറുകള്‍ തെമ്മാടികളും അക്രമികളുമായി മാറിയിരിക്കുന്നു. പ്രവാചകന്‍റെ സ മുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളും ഇക്കൂട്ടരെപ്പോലെ തെമ്മാടികളും അക്രമികളുമാകുമ്പോഴാണ് അന്ത്യദിനം സംഭവിക്കുക. 9: 67-68; 11: 36; 39: 24, 47-48; 71: 27-28 വി ശദീകരണം നോക്കുക.