وَإِذَا رَأَوْكَ إِنْ يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا الَّذِي بَعَثَ اللَّهُ رَسُولًا
നിന്നെ കാണുമ്പോഴെല്ലാം നിന്നെ അവര്‍ പരിഹാസപാത്രമായിട്ടല്ലാതെ തെര ഞ്ഞെടുക്കുന്നില്ല, ഇതൊന്നിനെയാണോ പ്രവാചകനായി അല്ലാഹു നിയോഗി ച്ചിട്ടുള്ളത്?
അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്താതെ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന് പറയുന്ന ഇന്നത്തെ വിശ്വാസിയോട് പ്രവാചകന്മാരോട് ഉണ്ടായിരുന്നതിനെക്കാള്‍ കടുത്ത പുച്ഛവും പരിഹാസവും വിദ്വേഷവുമാണ് കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായിത്തീര്ന്നിട്ടുള്ള ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകള്ക്കുള്ളത്. 83: 29-34 ല്‍, നിശ്ചയം ഭ്രാന്തന്മാരായിട്ടുള്ളവര് വിശ്വാസികളില്‍ നി ന്നുള്ളവരെ പരിഹസിക്കുന്നവരായിരുന്നു. അവര്‍ അവരുടെ അരികിലൂടെ നടന്നുപോകു മ്പോഴെല്ലാം അവര്‍ പരസ്പരം കണ്ണിറുക്കുന്നവരായിരുന്നു. അവര്‍ അവരുടെ കുടുംബാം ഗങ്ങളിലേക്ക് തിരിച്ചുചെല്ലുമ്പോള്‍ കളിച്ചുരസിച്ച് തിരിച്ച് ചെല്ലുന്നവരുമായിരുന്നു. അവരെ അവര്‍ കാണുമ്പോള്‍, നിശ്ചയം ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് പറയുന്നവരു മായിരുന്നു. അവര്‍ അവരുടെമേല്‍ സൂക്ഷിപ്പുകാരായി അയക്കപ്പെട്ടിട്ടൊന്നുമില്ല. അപ്പോള്‍ ഇന്നേദിനം, വിശ്വാസികളായിരുന്നവര്‍ കുഫ്ഫാറുകളെ പരിഹസിച്ചുകൊണ്ടിരിക്കുന്നതാ ണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 212; 11: 8; 21: 36 വിശദീകരണം നോക്കുക.