( ഫുര്‍ഖാന്‍ ) 25 : 40

وَلَقَدْ أَتَوْا عَلَى الْقَرْيَةِ الَّتِي أُمْطِرَتْ مَطَرَ السَّوْءِ ۚ أَفَلَمْ يَكُونُوا يَرَوْنَهَا ۚ بَلْ كَانُوا لَا يَرْجُونَ نُشُورًا

ദുഷിച്ച ഒരു മഴ വര്‍ഷിപ്പിക്കപ്പെട്ട നാട്ടിലേക്ക് നിശ്ചയം അവര്‍ വന്നിട്ടുള്ളതു മാണല്ലോ, അപ്പോള്‍ അവര്‍ അത് കണ്ടിട്ടില്ലെന്നോ? അല്ല, അവര്‍ പുനര്‍ജന്മം പ്രതീക്ഷിക്കാത്തവര്‍ തന്നെയാകുന്നു.

'ദുഷിച്ച മഴ വര്‍ഷിപ്പിക്കപ്പെട്ട നാട്' ലൂത്തിന്‍റെ ജനതയുടെ വാസസ്ഥലമാണ്. ഇ ന്ന് അവിടെ ചാവുകടലാണുള്ളത.് ഖുറൈശികള്‍ കച്ചവടാവശ്യാര്‍ത്ഥം സിറിയയിലേക്ക് അതിലൂടെയാണ് കടന്നുപോയിരുന്നത്. എന്നാല്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരായതു കൊണ്ട് നശിപ്പിക്കപ്പെട്ട ആ പ്രദേശത്തുനിന്ന് അവര്‍ യാതൊരു പാഠവും ഉള്‍ക്കൊണ്ടില്ല. അദ്ദിക്റിനെ തള്ളിപ്പറഞ്ഞ അവര്‍ മുന്‍കാലങ്ങളില്‍ നടന്ന സംഭവങ്ങളിലോ ഇനി വരാന്‍ പോകുന്ന പുനര്‍ജന്മത്തിലോ വിധിദിവസത്തിലോ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. പൂര്‍വ്വി കകാലത്ത് ലോകത്തിന്‍റെ വിവിധഭാഗങ്ങളിലായി ശിക്ഷ ഇറക്കപ്പെട്ട ജനതകളുടെ വാ സസ്ഥലങ്ങളും ദൃഷ്ടാന്തങ്ങളുമെല്ലാം നേരിട്ടും മാധ്യമങ്ങളിലൂടെയും കണ്ടിട്ടും കേട്ടിട്ടും അതില്‍ നിന്ന് പാഠമുള്‍കൊള്ളാനോ ജീവിതം നന്നാക്കിത്തീര്‍ക്കാനോ തയ്യാറല്ലാത്ത ഇന്നത്തെ ഫുജ്ജാറുകളും വിധിദിവസത്തെ കളവാക്കുന്ന ജീവിതമാണ് നയിച്ചുകൊ ണ്ടിരിക്കുന്നത്. 11: 78; 15: 74-75; 22: 45-46; 33: 27-28 വിശദീകരണം നോക്കുക.