( ഫുര്‍ഖാന്‍ ) 25 : 43

أَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ أَفَأَنْتَ تَكُونُ عَلَيْهِ وَكِيلًا

തന്‍റെ ദേഹേച്ഛയെ ഇലാഹായി തെരഞ്ഞെടുത്തവനെ നീ കണ്ടുവോ? അപ്പോ ള്‍ നീ അവന്‍റെ മേല്‍ കൈകാര്യകര്‍ത്താവായി ചുമതലപ്പെടുത്തപ്പെട്ടവനാ ണോ?

ജീവിതലക്ഷ്യം നഷ്ടപ്പെട്ട, അദ്ദിക്ര്‍ അറിഞ്ഞിട്ടും ഐഹിക ജീവിതത്തിന് പ്രാ ധാന്യം കൊടുത്ത, 7: 175-176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത പട്ടിയോട് ഉപമിക്കപ്പെട്ട കപടവിശ്വാസിയാണ് ദേഹേച്ഛയെ ഇലാഹായി തെരഞ്ഞെടുത്തവന്‍. വിശ്വാസികള്‍ അത്തരം കപടവിശ്വാസികളായ പിതാക്കന്‍മാരെയോ സഹോദരന്മാരെയോ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാന്‍ പാടില്ല. അങ്ങനെ തെരഞ്ഞെടുത്താ ല്‍ അവര്‍ തന്നെയാണ് അക്രമികള്‍ എന്ന് 9: 23 ല്‍ പറഞ്ഞിട്ടുണ്ട്. 9: 84 ല്‍, കപടവിശ്വാസികളും കുഫ്ഫാറുകളുമടങ്ങിയ ഫുജ്ജാറുകളില്‍ നിന്നുള്ള ആര് മരിച്ചാലും അവനുവേ ണ്ടി നീ ഒരിക്കലും മയ്യിത്ത് നമസ്കരിക്കരുത്, അവന്‍റെ ഖബറിന്‍റെ അടുക്കല്‍ നീ നില്‍ ക്കുകയുമരുത്-നിശ്ചയം അവര്‍ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊ ണ്ടും നിഷേധിച്ചതിനാലും അവര്‍ മരണമടഞ്ഞത് തെമ്മാടികളായിക്കൊണ്ടായതിനാലുമാ ണ് എന്നും; 9: 85 ല്‍, അവരുടെ സമ്പത്തോ അവരുടെ സന്താനങ്ങളോ നിന്നെ ആശ്ചര്യപ്പെടുത്തേണ്ടതില്ല, നിശ്ചയം അവകൊണ്ട് ഇഹത്തില്‍ തന്നെ അവരെ ശിക്ഷിക്കണമെന്നാ ണ് അല്ലാഹു ഉദ്ദേശിക്കുന്നത്, കാഫിറുകളായിക്കൊണ്ടുതന്നെ അവര്‍ അവരുടെ ജീവന്‍ വെടിയുകയും ചെയ്തിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. 39: 41, 62; 45: 23; 58: 22 വിശദീകരണം നോക്കുക.