(ഫുര്‍ഖാന്‍) 25 : 42
إِنْ كَادَ لَيُضِلُّنَا عَنْ آلِهَتِنَا لَوْلَا أَنْ صَبَرْنَا عَلَيْهَا ۚ وَسَوْفَ يَعْلَمُونَ حِينَ يَرَوْنَ الْعَذَابَ مَنْ أَضَلُّ سَبِيلًا

നമ്മുടെ ഇലാഹുകളുടെ കാര്യത്തില്‍ നാം ക്ഷമയോടെ ഉറച്ചുനിന്നിട്ടില്ലായിരുന്നുവെങ്കില്‍ അവയെത്തൊട്ട് ഇവന് സാധിക്കുമായിരുന്നുവെങ്കില്‍ നമ്മെ തെറ്റിച്ച് കളയുകതന്നെ ചെയ്യുമായിരുന്നു; ശിക്ഷ നേരില്‍ കാണുമ്പോള്‍ ആരാണ് ഏറ്റവും പിഴച്ച വഴിയിലുള്ളതെന്ന് അവര്‍ അറിയുകതന്നെ ചെയ്യും.

46: 5-6 സൂക്തങ്ങളില്‍, അല്ലാഹുവിനെക്കൂടാതെ വിധിദിവസം വരെ അവന് ഉത്തരം നല്‍കാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെത്തൊട്ട് പ്രജ്ഞയറ്റവരുമാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ച് കൂ ട്ടപ്പെടുമ്പോള്‍ അവര്‍ ഇവരുടെ ശത്രുക്കളും ഇവര്‍ അവരെ സേവിച്ചുകൊണ്ടിരുന്നതിനെ നിഷേധിക്കുന്നവരുമായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. 27: 60 ല്‍, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കു കയും നിങ്ങള്‍ക്ക് ആകാശത്തുനിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്യുന്ന ഒരുവന്‍, അങ്ങനെ അതുകൊണ്ട് നാം സുന്ദരങ്ങളായ പൂന്തോപ്പുകള്‍ നട്ടുവള ര്‍ത്തുന്നു, നിങ്ങള്‍ക്ക് അതിലെ വൃക്ഷങ്ങള്‍ മുളപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല, ഈ അല്ലാഹുവിനോടൊപ്പം വേറെവല്ല ഇലാഹുമുണ്ടോ? അല്ല, അവര്‍ അല്ലാഹുവിന് പകരം വെ ക്കുന്ന ഒരു ജനതയാകുന്നു എന്നും; 27: 61 ല്‍, ഭൂമിയെ വാസയോഗ്യമാക്കുകയും അതിനിടയിലൂടെ നദികള്‍ ഉണ്ടാക്കുകയും അതിന്മേല്‍ നങ്കൂരമായി പര്‍വതങ്ങളെ ഉറപ്പിക്കുകയും രണ്ട് സമുദ്രങ്ങള്‍ക്കിടയില്‍ കൂടിച്ചേരാത്ത ഒരുതടസ്സമുണ്ടാക്കുകയും ചെയ്തവന്‍! ഈ അല്ലാഹു വോടൊപ്പം വേറെവല്ല ഇലാഹുകളുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിവില്ലാത്തവരാകുന്നു എന്നും; 27: 62 ല്‍, ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന് ഉത്തരം നല്‍കുകയും അവന്‍റെ തിന്മകള്‍ ദൂരീകരിക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്തവന്‍! ഈ അല്ലാഹുവിനോടൊപ്പം വേറെ വല്ല ഇലാഹുമുണ്ടോ? നിങ്ങള്‍ അല്‍പം മാത്രമേ ഹൃദയം കൊണ്ട് സ്മരിക്കുന്നുള്ളൂ എന്നും; 27: 63 ല്‍, കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ മാര്‍ഗദര്‍ശനം ചെയ്യുന്ന, തന്‍റെ കാരുണ്യത്തിന്‍റെ മുന്നോടിയായി ശുഭവാര്‍ത്തയായിക്കൊണ്ട് കാറ്റു കളെ അയക്കുന്നവനുമായവന്‍! ഈ അല്ലാഹുവിനോടൊപ്പം വേറെ വല്ല ഇലാഹുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതിനെത്തൊട്ടെല്ലാം അല്ലാഹു എത്രയോ അത്യുന്നതനാണ് എന്നും; 27: 64ല്‍, സൃഷ്ടിപ്പ് ആരംഭിക്കുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന, നിങ്ങള്‍ക്ക് ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും ഭക്ഷണവിഭവങ്ങള്‍ നല്‍കുന്നവനുമായവന്‍! ഈ അല്ലാഹുവിനോടൊപ്പം വേറെവല്ല ഇലാഹുമുണ്ടോ? നീ പറയുക: നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരിക -നിങ്ങള്‍ സത്യസന്ധന്‍മാര്‍ തന്നെയാണെങ്കില്‍ എന്നും പറഞ്ഞിട്ടുണ്ട്. 1: 4; 17: 1; 21: 24-25; 38: 5-8 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!