( ഫുര്‍ഖാന്‍ ) 25 : 48

وَهُوَ الَّذِي أَرْسَلَ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۚ وَأَنْزَلْنَا مِنَ السَّمَاءِ مَاءً طَهُورًا

അവന്‍ തന്നെയാണ് അവന്‍റെ കാരുണ്യത്തിന് മുന്നോടിയായി സന്തോഷ സൂചകമായ കാറ്റുകളെ അയക്കുന്നത്, നാം തന്നെയാണ് ആകാശത്തുനിന്ന് ശുദ്ധമായ ജലം ഇറക്കുന്നതും.

മഴക്ക് മുന്നോടിയായി വീശുന്ന തണുത്ത കാറ്റിനെയാണ് ഇവിടെ സൂചിപ്പിക്കു ന്നത്. ഉപ്പുരസമോ മറ്റു മാലിന്യങ്ങളോ ഇല്ലാത്ത, ജീവജാലങ്ങളുടെ നിലനില്‍പ്പിനും കൃഷിക്കുമെല്ലാം അനുയോജ്യമായ ശുദ്ധമായ ജലം ഇറക്കിത്തന്ന് അനുഗ്രഹിച്ചു എന്നാണ് 'നാം തന്നെയാണ് ശുദ്ധമായ ജലം ഇറക്കുന്നതും' എന്ന പ്രൗഢമായ ധ്വ നിയില്‍ ഉള്‍ക്കൊള്ളുന്നത്. 2: 164; 13: 17; 56: 68-70 വിശദീകരണം നോക്കുക.