وَهُوَ الَّذِي جَعَلَ لَكُمُ اللَّيْلَ لِبَاسًا وَالنَّوْمَ سُبَاتًا وَجَعَلَ النَّهَارَ نُشُورًا
.അവന്‍ തന്നെയാണ് നിങ്ങള്‍ക്ക് രാത്രിയെ ഒരു വസ്ത്രവും ഉറക്കത്തെ ശാ ന്തിദായകമായ ഒരു വിശ്രമവും പകലിനെ പുനരെഴുന്നേല്‍പ്പിനുള്ള സമയവു മാക്കിയിട്ടുള്ളത്.
രാത്രി ഇരുട്ടുള്ളതായതിനാല്‍ നഗ്നതയൊന്നും ദര്‍ശിക്കുകയില്ല എന്നതിനാ ലാണ് രാത്രിയെ വസ്ത്രം എന്ന് പറഞ്ഞത്. ഉറക്കത്തില്‍ മാനസികവും ശാരീരികവു മായ വിഭ്രാന്തി, ക്ഷീണം, വേദനകള്‍ തുടങ്ങിയ എല്ലാ പ്രയാസങ്ങള്‍ക്കും ശമനം ലഭിക്കു ന്നതുകൊണ്ടാണ് അതിന് ശാന്തിദായകമായ വിശ്രമം എന്ന് പറഞ്ഞത്. ഉറക്കത്തില്‍ പി ടിച്ചെടുത്ത ആത്മാവിനെ തിരിച്ചുനല്‍കി ഓരോദിവസവും രാവിലെ പുനരെഴുന്നേല്‍ പ്പിക്കുന്നത് മരണശേഷമുള്ള പുനര്‍ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്നതാണ്. അതെ ല്ലാം അല്ലാഹു ഏകനാണ് എന്നതിന്‍റെ തെളിവുകളുമാണ്. 3: 154; 6: 60; 17: 12; 24: 58 വിശദീകരണം നോക്കുക.