وَهُوَ الَّذِي خَلَقَ مِنَ الْمَاءِ بَشَرًا فَجَعَلَهُ نَسَبًا وَصِهْرًا ۗ وَكَانَ رَبُّكَ قَدِيرًا
അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചത്, അങ്ങനെ അവന്‍ രക്തബന്ധവും വിവാഹബന്ധവും ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു, നിന്‍റെ നാഥന്‍ എല്ലാറ്റിനും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയുമായിരിക്കുന്നു.
രക്തബന്ധവും വിവാഹബന്ധവും മാത്രമല്ല, എല്ലാ ബന്ധങ്ങളും അല്ലാഹു തന്നെ യാണ് ഉണ്ടാക്കിയിട്ടുള്ളത്. ഓരോരുത്തര്‍ക്കുമുള്ള ഇണയെ നേരത്തെതന്നെ നിശ്ചയി ച്ചിട്ടുണ്ടെന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 22: 70 പ്രകാരം അതെല്ലാം ത്രികാലജ്ഞാന മായ ഗ്രന്ഥത്തില്‍ നേരത്തെ രേഖപ്പെടുത്തിവെച്ചിട്ടുമുണ്ട്. അദ്ദിക്ര്‍ പിന്‍പറ്റുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ ഈ ബന്ധങ്ങളെല്ലാം പരിഗണിക്കുകയും അ ല്ലാഹുവിന്‍റെ തൃപ്തിയില്‍ നിലനിര്‍ത്തുകയുമുള്ളൂ.
പുരുഷന്‍റെയും സ്ത്രീയുടെയും ബീജങ്ങള്‍ കൂടിച്ചേര്‍ന്ന് വളര്‍ന്ന് 4 മാസം പിന്നിടുമ്പോള്‍ പിതാവിന്‍റെ മുതുകില്‍ നിന്ന് ആത്മാവിനെ മലക്ക് മുഖേന എടുത്ത് മാതാവി ന്‍റെ ഗര്‍ഭപാത്രത്തിലുള്ള മാംസപിണ്ഡത്തിലേക്ക് ആവാഹിപ്പിക്കുമ്പോള്‍ അതിന് ജീവനും ആത്മാവും കൂടിയ റൂഹ് ലഭിക്കുന്നു. ഇങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ രൂപപ്പെടുത്തിയ മനുഷ്യനെ മുന്‍ അവസ്ഥയിലേക്കുതന്നെ മാറ്റാനും ഈസായുടെ രൂപം സര്‍ജാസിന് ന ല്‍കിയതുപോലെ ഒരാളുടെ മുഖം മറ്റൊരാള്‍ക്ക് നല്‍കാനും രൂപം വികൃതമാക്കാനും ജീവജാലങ്ങളുടെ രൂപം നല്‍കാനും ജീവനില്ലാത്ത കല്ല്, ലോഹം പോലുള്ളവയാക്കാനും പുരുഷനെ സ്ത്രീയാക്കാനും സ്ത്രീയെ പുരുഷനാക്കാനുമെല്ലാം കഴിവുള്ള വനാണ് സര്‍വ്വ സ്രഷ്ടാവായ അല്ലാഹു എന്നാണ് 'നിന്‍റെ നാഥന്‍ എല്ലാറ്റിനും കഴിവു ള്ള സര്‍വ്വശക്തന്‍ തന്നെയുമായിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ ആശയം. 4: 1, 47; 21: 30; 30: 21; 78: 28 വിശദീകരണം നോക്കുക.