وَمَا أَرْسَلْنَاكَ إِلَّا مُبَشِّرًا وَنَذِيرًا
സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്കുന്നവനുമായിട്ടല്ലാതെനിന്നെ നാം അയച്ചിട്ടുമില്ല.
അതായത് ഒരാളെയും സ്വര്ഗത്തിലേക്കാക്കുന്നവനോ നരകത്തിലേക്കാക്കുന്നവ നോ ആയിട്ട് പ്രവാചകനെ നാഥന് അയച്ചിട്ടില്ല. മറിച്ച് പ്രവാചകന് കൊണ്ടുവന്ന ഗ്രന്ഥം ആരാണോ സത്യപ്പെടുത്തി ഇവിടെ ജീവിച്ചത്, അവന് ശുഭവാര്ത്താദായകനും ഗ്രന്ഥം വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് പ്രവാചക നിലൂടെ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തെ സത്യപ്പെടുത്താത്തത് ആരാണോ, അവര്‍ക്ക് താക്കീതുകാരനുമായിട്ടാണ് പ്രവാചകനെ അയച്ചിട്ടുള്ളത്. അദ്ദിക്റില്‍നിന്ന് നിഷ്പക്ഷ വാനായ നാഥന്റെ സ്വഭാവം ഉള്‍ക്കൊണ്ട് ജീവിക്കുമ്പോള്‍ മാത്രമാണ് വിശ്വാസികള്‍ നാഥനുവേണ്ടി മാത്രം ജീവിക്കുന്ന അവന്റെ പ്രതിനിധികളാകുന്നതും പ്രവാചകന്റെ ജീ വിതം സാക്ഷ്യപ്പെടുത്തുന്നവരാകുന്നതും. 2: 4, 36, 285; 10: 108-109; 17: 105 വിശദീകര ണം നോക്കുക.