( ഫുര്‍ഖാന്‍ ) 25 : 55

وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَنْفَعُهُمْ وَلَا يَضُرُّهُمْ ۗ وَكَانَ الْكَافِرُ عَلَىٰ رَبِّهِ ظَهِيرًا

അവര്‍ അല്ലാഹുവിനെക്കൂടാതെ അവര്‍ക്ക് ഉപകാരമോ അവര്‍ക്ക് ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത ഒന്നിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്, കാഫിര്‍ തന്‍റെ നാഥനെതിരില്‍ പ്രത്യക്ഷ സഹായി തന്നെയായിരിക്കുന്നു!

പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ ആരെ വിളിച്ച് പ്രാര്‍ത്ഥിക്കുകയാണെ ങ്കിലും ആരെ ഭയപ്പെടുകയാണെങ്കിലും അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളെ അനുസരിക്കുകയാണെങ്കിലും അവര്‍ ശപിക്കപ്പെട്ട കാഫിറായ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നതും സഹായിച്ചുകൊണ്ടിരിക്കുന്നതും. സ്രഷ്ടാവിനെക്കു റിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും പരിചയപ്പെടുത്തുന്ന അദ്ദിക്ര്‍ കാഫിറുകളുടെ ഭാഗത്തുനിന്നുള്ള തടസ്സങ്ങള്‍ അവഗണിച്ച് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നവര്‍ അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുന്നവരാണ്. അപ്പോള്‍ നാഥന്‍ അവരെ തിരി ച്ചും സഹായിക്കുന്നതാണ്. 9: 32-33; 19: 44-45; 21: 66-67; 22: 11-12 വിശദീകരണം നോ ക്കുക.