( ഫുര്‍ഖാന്‍ ) 25 : 57

قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِلَّا مَنْ شَاءَ أَنْ يَتَّخِذَ إِلَىٰ رَبِّهِ سَبِيلًا

നീ പറയുക; ഞാന്‍ ഇതിന്‍റെ പേരില്‍ നിങ്ങളോട് പ്രതിഫലത്തില്‍ നിന്ന് യാ തൊന്നും ചോദിക്കുന്നില്ല-ആരാണോ തന്‍റെ ഉടമയിലേക്ക് വഴി തെരഞ്ഞെടു ക്കാന്‍ ഉദ്ദേശിക്കുന്നത്, അത് ഒഴികെ.

നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ എത്തിച്ച് തരുന്നതിന് പ്രവാചകന്മാര്‍ ആരും തന്നെ യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല; ആരാണോ അതിനെ ടിക്കറ്റായി ഉപയോഗപ്പെടു ത്തി തന്‍റെ നാഥനിലേക്ക് എത്തിപ്പെടാന്‍ ഉദ്ദേശിച്ചത്, അതൊഴികെ. അങ്ങനെ ആരെങ്കി ലും നാഥനിലേക്ക് എത്തിപ്പെട്ടാല്‍ അതിനുള്ള പ്രതിഫലത്തിന്‍റെ ഒരു ഭാഗം പ്രവാചക ന് ലഭിക്കുന്നതാണ്. പ്രവാചകനെ സാക്ഷ്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുന്ന തിന് ഐഹിക ലോകത്തുവെച്ച് പ്രതിഫലം ആഗ്രഹിക്കുകയോ സ്വീകരിക്കുകയോ ഇ ല്ല. അങ്ങനെ സ്വീകരിക്കുന്നവര്‍ തങ്ങളുടെ വയറുകളില്‍ തീയല്ലാതെ നിറക്കുന്നില്ല എ ന്ന് 2: 174 ല്‍ വിവരിച്ചിട്ടുണ്ട്. 11: 29; 12: 104; 38: 86 വിശദീകരണം നോക്കുക.