( ഫുര്‍ഖാന്‍ ) 25 : 60

وَإِذَا قِيلَ لَهُمُ اسْجُدُوا لِلرَّحْمَٰنِ قَالُوا وَمَا الرَّحْمَٰنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا ۩

അവരോട്: 'നിങ്ങള്‍ നിഷ്പക്ഷവാന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുക' എന്ന് പറയപ്പെട്ടാല്‍ അവര്‍ ചോദിക്കുന്നു: ഏതൊന്നാണ് ഈ നിഷ്പക്ഷവാന്‍? നീ കല്‍പിക്കുന്നതിനൊക്കെ ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കുകയോ? അത് അവരുടെ വിരോധം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

പ്രവാചകന്മാരുടെയും നബിമാരുടെയും വിശ്വാസികളുടെയും സ്വഭാവം 19: 58 ല്‍ വിവരിച്ചിട്ടുള്ളത് "നിഷ്പക്ഷവാന്‍റെ സൂക്തങ്ങള്‍ അവരുടെമേല്‍ വായിച്ച് കേള്‍പ്പിക്കപ്പെട്ടാല്‍ അവര്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗത്തില്‍ വീഴും" എന്നാണ്. എന്നാല്‍ അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നവരും കേള്‍ ക്കുന്നവരുമാണെങ്കിലും നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്തവരായതിനാ ല്‍ തിലാവത്തിന്‍റെ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കാത്തവരാണ്. അതിനാല്‍ അവ ര്‍ പ്രവാചകന്മാരെയോ നബിമാരെയോ പിന്‍പറ്റാത്തവരും 29 കള്ളവാദികളെ പിന്‍പറ്റു ന്നവരും മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരും അന്ത്യദിനത്തിന് വേണ്ടി ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നവരുമാണ്. 22: 18 ല്‍ വിവരിച്ച പ്രകാരം ഇത്തരം യഥാര്‍ത്ഥ കാഫിറുകള്‍ ആത്മാവ് പങ്കെടുക്കാതെ അവരുടെ ശരീരം കൊണ്ടുള്ള നമസ്കാരങ്ങളില്‍ കോഴികൊത്തും വേഗത്തില്‍ സാഷ്ടാംഗപ്രണാമം നിര്‍ വഹിക്കുന്നവരായതിനാല്‍ ഹീനമായ ശിക്ഷ ബാധകമായവരാണ്. 4: 150-151; 7: 205-206; 17: 97-98 വിശദീകരണം നോക്കുക.