( ഫുര്‍ഖാന്‍ ) 25 : 59

الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۚ الرَّحْمَٰنُ فَاسْأَلْ بِهِ خَبِيرًا

-ആകാശങ്ങളെയും ഭൂമിയെയും അവയ്ക്ക് രണ്ടിനും ഇടയിലുള്ളവയെയും ആറ് നാളുകളില്‍ സൃഷ്ടിച്ചവനാരോ അവന്‍, പിന്നെ അവന്‍ സിംഹാസന സ്ഥനായി, നിഷ്പക്ഷവാന്‍ -അപ്പോള്‍ നീ അവനെക്കുറിച്ച് ത്രികാലജ്ഞാനി യോട് ചോദിച്ചുകൊള്ളുക.

ത്രികാലജ്ഞാനിയായ നാഥന്‍ നിഷ്പക്ഷവാനായത് നാഥന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ മനുഷ്യരെ പഠിപ്പിച്ചത് കൊണ്ടാണ്. അതുകൊണ്ട് പ്രവാചകനും വിശ്വാസികളും നിഷ്പക്ഷവാനായ നാഥനെക്കുറിച്ച് ചോദിക്കേണ്ടത് അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോടാണ്. ഗ്രന്ഥത്തില്‍ 44 സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ത്രികാലജ്ഞാനി പ്രപഞ്ചനാഥനാണെങ്കില്‍ ഈ സൂക്തത്തില്‍ പരാമര്‍ശിച്ച ത്രികാലജ്ഞാനി നാഥന്‍റെ സംസാരമായ അദ്ദിക്റിന്‍റെ രചയിതാവാണ്. അ പ്പോള്‍ അറിവില്ലാത്ത ഏത് കാര്യത്തെക്കുറിച്ചും ഏതൊരാളും ചോദിക്കേണ്ടത് ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ രചയിതാവിനോടാണെന്ന് 16: 43; 21: 7 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ നാഥനില്‍ നിന്നു ള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെക്കുകയും ലോകരെ അതിനെത്തൊട്ട് തടയുകയും ചെയ്യുന്നവരാണ്. അതുകൊണ്ടാണ് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്ക പ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമെന്ന് 8: 22 ലും 25: 34 ലും വിശേഷിപ്പിച്ചിട്ടുള്ളത്. 3: 79; 16: 44 വിശദീകരണം നോക്കുക.