( ഫുര്‍ഖാന്‍ ) 25 : 66

إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا

നിശ്ചയം, അത് വിശ്രമത്തിനും സ്ഥിരതാമസത്തിനും വളരെ ദുഷിച്ചത് തന്നെ.

പ്രപഞ്ചനാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍, 'ഞങ്ങളുടെ നാഥാ! ഞങ്ങളെ നീ മുഹൈമിനായ അദ്ദിക്ര്‍ കൊണ്ട് നരകഗര്‍ത്തത്തെത്തൊട്ട് തിരിച്ചുവിടേണമേ, ഓ മുഹൈമിനേ; നിശ്ചയം അതിലെ ശിക്ഷ ഇവിടെ ലക്ഷ്യബോധമില്ലാതെ പ്രജ്ഞയറ്റവരായി ജീവിച്ചതിന് പിഴയായി ലഭിക്കുന്നതാണ്, നിശ്ചയം അത് വിശ്രമത്തിനും സ്ഥിരതാമസത്തിനും ഏറ്റവും ദുഷിച്ചത് തന്നെയുമാണ്' എന്ന് ആത്മാവുകൊണ്ട് എ പ്പോഴും, പ്രത്യേകിച്ച് സാഷ്ടാംഗപ്രണാമത്തില്‍ പ്രാര്‍ത്ഥിക്കുന്നതാണ്. ഫാജിറുകളും കാഫിറുകളുമായി ഗ്രന്ഥം വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠാരത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തിയിട്ടുണ്ടെന്ന് 15: 43-44 ല്‍ പറഞ്ഞിട്ടുണ്ട്. പിശാചിന്‍റെ സംഘത്തില്‍ പെട്ട കപടവിശ്വാസികള്‍ക്കും അ വരെ പിന്‍പറ്റുന്ന വിവിധ സംഘടനകളില്‍ പെട്ട് മുശ്രിക്കുകളായിത്തീര്‍ന്നവര്‍ക്കും സ്ഥിരതാമസത്തിനുവേണ്ടി ഒരുക്കിവെച്ചിട്ടുള്ളതാണ് നരകക്കുണ്ഠമെന്ന് 2: 166-169; 9: 67-68; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1: 7; 2: 39; 7: 179; 107: 4 വിശദീകരണം നോക്കുക.