-പശ്ചാത്തപിച്ച് മടങ്ങുകയും വിശ്വാസം രൂപപ്പെടുത്തുകയും സല്‍കര്‍മ്മങ്ങ ളായ പ്രവൃത്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനൊഴികെ, അപ്പോള്‍ അക്കൂട്ടര്‍ക്ക് അല്ലാഹു അവരുടെ തിന്മകള്‍ നന്മകളായി മാറ്റിമറിച്ച് കൊടുക്കുന്നതാണ്, അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയായിരിക്കു ന്നു.
വന്‍കുറ്റങ്ങള്‍ പ്രവര്‍ത്തിച്ചവര്‍ പ്രായശ്ചിത്തം നല്‍കി ഖേദിച്ചുമടങ്ങേണ്ടതുണ്ട്. സ്വയം കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും കഴിഞ്ഞുപോയ കാലത്ത് ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് പ്രായശ്ചിത്തമായി അദ്ദിക്ര്‍ മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുത്ത് മറ്റുള്ളവരെ തെറ്റുകുറ്റങ്ങളില്‍നിന്ന് അകന്ന് നി ല്‍ക്കാന്‍ സഹായിക്കുകയും ചെയ്യലാണ് ഭൂമുഖത്തുനിന്ന് കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുള്ള ഏകമാര്‍ഗ്ഗം. അങ്ങനെ അല്ലാഹുവിന്‍റെ സന്ദേശം ലോകര്‍ ക്ക് എത്തിച്ചുകൊടുത്ത് അല്ലാഹുവിനെ സഹായിക്കുകവഴി, അറിവില്ലാത്ത കാലത്ത് അവന്‍ ചെയ്ത തിന്മകളെല്ലാം നന്മകളായി മാറ്റിമറിച്ചു കൊടുത്ത് അല്ലാഹു അവനെയും സഹായിക്കുന്നതാണ്.
നിഷ്പക്ഷവാനായ നാഥന്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ അദ്ദിക്ര്‍ രൂപപ്പെടുത്തിയിരിക്കെ 10: 100 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിന്‍റെ സ മ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരാളും വിശ്വാസിയാവുകയില്ല. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി 7: 205-206 സൂക്ത ങ്ങളില്‍ വിവരിച്ച പ്രകാരം പ്രഭാതപ്രദോഷങ്ങളില്‍ അദ്ദിക്ര്‍ വായിക്കുകയും ശേഷം സുദീര്‍ഘമായ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കു കയുമാണ് വേണ്ടത്. 17: 13-14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഓരോരുത്തരും അവരുടെ പിരടിയില്‍ കര്‍മരേഖ വഹിക്കുന്നുണ്ടെന്ന് മനുഷ്യരെ ഉണര്‍ ത്തുന്നതും മനുഷ്യരുടെ ഐക്യം സ്ഥാപിക്കാന്‍ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നതും 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമ-ഐശ്വര്യം ല ക്ഷ്യം വെച്ചുകൊണ്ട് അവന്‍ ജൈവകൃഷിയിലും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലും ഏര്‍പ്പെടുന്നതും അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും സഹായിക്കുന്നതുമാണ്. കൂടാതെ 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുന്ന കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അധികരിച്ച ജി ഹാദ് ചെയ്യുന്നതുമാണ്. അങ്ങനെ അവന്‍ 43: 36-39 സൂക്തങ്ങളില്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റുകയും 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠ ത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതുമാണ്. 2: 62, 261; 4: 85; 22: 40 വിശദീകരണം നോക്കുക.