وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതുമാണ്: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണ കളില്‍ നിന്നും സന്തതി പരമ്പരകളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ പ്രദാനം ചെയ്യേണമേ! ഞങ്ങളെ നീ സൂക്ഷ്മാലുക്കള്‍ക്ക് മുന്നില്‍ നടക്കുന്ന വരുമാക്കേണമേ!
39: 33 ല്‍ ആര്‍ക്കാണോ സത്യമായ അദ്ദിക്ര്‍ വന്ന് കിട്ടുകയും അതിനെ സത്യ പ്പെടുത്തുകയും ചെയ്തത്, അക്കൂട്ടര്‍ തന്നെയാണ് സൂക്ഷ്മാലുക്കള്‍ എന്ന് പറഞ്ഞിട്ടുണ്ട്. 'ഇമാം' എന്ന പദത്തിനാണ് മുന്നില്‍ നടക്കുന്നവര്‍ എന്ന് അര്‍ത്ഥം കൊടുത്തിട്ടുള്ളത്. ഇമാമിനെ പരിചയപ്പെടുന്നതിന് 11: 17; 17: 71 സൂക്തങ്ങളുടെ വിശദീകരണം നോക്കുക.
'സൂക്ഷ്മാലുക്കള്‍ക്ക് മുന്നില്‍ നടക്കുന്നവരുമാക്കേണമേ!' എന്ന് പ്രാര്‍ത്ഥിക്കുന്ന നിഷ്പക്ഷവാന്‍റെ ഇഷ്ടദാസന്മാര്‍ കപടവിശ്വാസികളായ ഇമാമുമാരെ പിന്‍പറ്റുകയില്ല എന്ന് മാത്രമല്ല, അദ്ദിക്റിനെ തള്ളിപ്പറയുന്ന കാഫിറുകള്‍ക്ക് ഇമാമായി നമസ്കരിക്കു കയുമില്ല. മറിച്ച് അവര്‍ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും അദ്ദിക്ര്‍ വായിക്കുകയും തി ലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം വരുന്ന ഭാഗം പ്രത്യേകം വായിച്ച് 7: 205-206 ല്‍ വിവരിച്ച പ്രകാരം നാഥനെ വാഴ്ത്തുകയും പരിശുദ്ധപ്പെടുത്തുകയും ചെയ്തുകൊണ്ട് സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുന്നതുമാണ്. 7: 169-170; 32: 17; 43: 35, 67 വിശദീകരണം നോക്കുക.