وَالَّذِينَ إِذَا ذُكِّرُوا بِآيَاتِ رَبِّهِمْ لَمْ يَخِرُّوا عَلَيْهَا صُمًّا وَعُمْيَانًا
അവര്‍ തങ്ങളുടെ നാഥന്റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്റെ ഭാഷയില്‍ ഓര്‍മ്മിപ്പിക്കപ്പെട്ടാല്‍ അതുകൊള്ളെ ബധിരരും അന്ധരുമായി വീഴാത്തവരു മാകുന്നു.
ഹൃദയത്തിന്റെ ഭാഷയിലുള്ള അദ്ദിക്ര്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്താല്‍ അത് കേട്ടില്ല, കണ്ടില്ല എന്ന നയം സ്വീകരിക്കാത്തവരാണ് നാഥനെ നിഷ്പക്ഷവാനാ യി അംഗീകരിക്കുന്ന വിശ്വാസികള്‍. ഇതിന് വിരുദ്ധമാണ് 32: 22 ല്‍ പറഞ്ഞ ഭ്രാന്തന്മാരും അക്രമികളുമായ ഫുജ്ജാറുകളുടെ സ്വഭാവം. 32: 15 ല്‍, നിശ്ചയം, നമ്മുടെ സൂക്തങ്ങളെ ക്കൊണ്ട് വിശ്വസിക്കുന്നവരാകട്ടെ, അവര്‍ അവകൊണ്ട് ഹൃദയത്തിന്റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടാല്‍ തങ്ങളുടെ നാഥനെ സ്തുതിച്ചുകൊണ്ടും വാഴ്ത്തിക്കൊണ്ടും സാഷ്ടാംഗത്തില്‍ വീഴുന്നതാണ്, അവര്‍ ഒരിക്കലും അഹങ്കരിക്കുന്നവരാവുകയുമില്ല എന്നും; 32: 16 ല്‍, ത ങ്ങളുടെ നാഥനെ ഭയത്തോടും പ്രതീക്ഷയോടും കൂടി വിളിച്ച് പ്രാര്‍ത്ഥിക്കുന്നതിനുവേണ്ടി അവരുടെ പാര്‍ശ്വങ്ങള്‍ കിടക്കകളില്‍ നിന്ന് തെള്ളിത്തെള്ളി വരുന്നതാണ്, നാം അവര്‍ ക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിച്ചു കൊണ്ടിരിക്കുന്നവരുമാണ് അവര്‍ എന്നും പറഞ്ഞിട്ടുണ്ട്. 41: 44 ല്‍, നാം അതിനെ ഒരു വിദേശഭാഷയിലുള്ള വായന ആക്കിയിരുന്നുവെങ്കില്‍ അവര്‍ ചോദിക്കുകതന്നെ ചെയ്യും: എന്താണ് അതിന്റെ സൂക്തങ്ങള്‍ സ്പഷ്ടമാക്കപ്പെ ടാത്തത്?-ഒരു വിദേശ ഗ്രന്ഥവും ഒരു അറബിയും! നീ പറയുക; അത് വിശ്വാസികളായവ ര്‍ക്ക് മാര്‍ഗദര്‍ശനവും രോഗശമനവുമാണ്, ആരാണോ വിശ്വസിക്കാത്തത്, അവരുടെ ചെവിയില്‍ ഒരു മൂടിയുണ്ട്, അത് അവരുടെ മേല്‍ അന്ധതയുമാണ്, അക്കൂട്ടര്‍ വിദൂര സ്ഥ ലത്തുനിന്ന് വിളിക്കപ്പെടുന്നവരെപ്പോലെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. 8: 2-4 വിശദീകര ണം നോക്കുക.