( ഫുര്‍ഖാന്‍ ) 25 : 8

أَوْ يُلْقَىٰ إِلَيْهِ كَنْزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِنْ تَتَّبِعُونَ إِلَّا رَجُلًا مَسْحُورًا

അല്ലെങ്കില്‍ എന്തുകൊണ്ട് ഇവന് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെ ങ്കില്‍ ഇവന് എന്തുകൊണ്ട് ഒരു തോട്ടമുണ്ടാകുന്നില്ല?-അതില്‍ നിന്ന് ഭക്ഷി ക്കുന്നതിന് വേണ്ടി; അക്രമികള്‍ പറയുകയും ചെയ്തു: നിശ്ചയം നിങ്ങള്‍ മാരണത്തിന് വിധേയമാക്കപ്പെട്ട ഒരു പുരുഷനെയല്ലാതെ പിന്‍പറ്റുന്നില്ല.

ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ വായകൊണ്ട് പ്രവാചകനെ പരിഹസിക്കുന്നില്ല. എന്നാല്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുകവഴി അവര്‍ 313 ഗ്രന്ഥങ്ങളെ യും പ്രവാചകന്മാരെയും നബിമാരെയും കളവാക്കി പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരാണ്. ഇക്കൂട്ടരുടെ ലജ്ജാകരവും നിന്ദ്യവുമായ ജീവിതശൈലി കാ രണം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ അദ്ദിക്റിനെയും ഇസ് ലാമിനെയും ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. അതിനാല്‍ 5: 33 ല്‍ വിവരിച്ച പ്രകാരം യഥാര്‍ത്ഥ കാഫിറുകളായ ഇക്കൂട്ടര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തി ല്‍ അതികഠിനമായ ശിക്ഷയുമാണ് ലഭിക്കുക. 3: 79-80; 6: 50; 7: 32; 17: 27, 101-102 വി ശദീകരണം നോക്കുക.