( 26 ) അശ്ശുഅറാഅ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(26) അശ്ശുഅറാഅ്

ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന ക വികളുടെ മേലിലുമാണ് പിശാചുക്കള്‍ ഇറങ്ങുന്നത് എന്ന 224-ാം സൂക്തത്തില്‍ നിന്നാ ണ് അശ്ശുഅറാഅ്-കവികള്‍- എന്ന് സൂറത്തിന് പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാ ജീവിതത്തിന്‍റെ മധ്യഘട്ടത്തില്‍ അവതരിച്ചിട്ടുള്ള ഈ സൂറത്താണ് സൂക്തങ്ങളുടെ എ ണ്ണത്തില്‍ ഗ്രന്ഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൂറത്ത്. നിഷ്പക്ഷവാനായ അ ല്ലാഹുവില്‍ നിന്ന് ഏതൊരു പുതിയ സൂക്തം അവതരിക്കുമ്പോഴും അതിനെ പരിഹസി ച്ച് തള്ളിപ്പറയാതിരുന്നിട്ടില്ല. ഗ്രന്ഥത്തിന്‍റെ അഭിസംബോധിതരായ കാഫിറുകള്‍ അ ങ്ങനെ ചെയ്യുന്നപക്ഷം അവരെ വിശ്വാസികളാക്കി തീര്‍ക്കത്തക്കവിധം ആകാശത്തുനി ന്ന് ഒരു ദിവ്യാത്ഭുതം ഇറങ്ങിയിരുന്നുവെങ്കില്‍ നന്നായിരുന്നേനെ എന്ന് പ്രവാചകനോ വിശ്വാസികളോ ചിന്തിക്കേണ്ടതില്ല.

ഫിര്‍ഔനിലേക്ക് മൂസായെയും മന്ത്രിയായി ഹാറൂനിനെയും നിയോഗിച്ചതും അ വര്‍ ഇരുവരും ഫിര്‍ഔനും അവന്‍റെ പ്രഭൃതികള്‍ക്കും സര്‍വ്വലോക നാഥനായ അല്ലാഹു വിനെ പരിചയപ്പെടുത്തിയതും, അപ്പോള്‍ അവര്‍ മൂസാ പ്രകടിപ്പിച്ച ദിവ്യാത്ഭുതങ്ങള്‍ മാരണമാണ് എന്നാരോപിച്ച് അതിനെ നേരിടാന്‍ മാരണക്കാരെ സംഘടിപ്പിച്ചതും മ ത്സരത്തില്‍ പരാജയപ്പെട്ട മാരണക്കാര്‍ വിശ്വാസികളായി സര്‍വ്വലോകനാഥന് സമര്‍പ്പി ക്കുന്നവരായി മാറിയതുമായ സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. മൂസായെയും അനുയായി കളെയും കടല്‍ പിളര്‍ത്തി രക്ഷപ്പെടുത്തിയതും ഫിര്‍ഔനിനെയും പട്ടാളത്തെയും അ തില്‍ മുക്കിക്കൊന്നതും വിവരിച്ചുകൊണ്ട് അതില്‍ നിന്ന് പാഠമുള്‍കൊള്ളാന്‍ കാഫിറുക ളോട് ആവശ്യപ്പെടുന്നു. വിശ്വസിക്കാത്ത ജനതയിലെ നേതാക്കളും അനുയായികളും പരലോകത്ത് പരസ്പരം തര്‍ക്കിക്കുന്നതും പഴിചാരുന്നതുമായ രംഗങ്ങളെല്ലാം വിവരി ച്ചുകൊണ്ട് അതില്‍ നിന്ന് പാഠമുള്‍കൊള്ളാനും ആവശ്യപ്പെടുന്നുണ്ട്.

കാക്കകാരണവന്മാരെ അന്ധമായി അനുഗമിച്ചുകൊണ്ട് വിഗ്രഹങ്ങളെ പൂജിച്ചു കൊണ്ടിരുന്ന പിതാവിനും ജനതക്കും ഇബ്റാഹീം നബി അല്ലാഹുവിനെ പരിചയപ്പെടു ത്തേണ്ടവിധം പരിചയപ്പെടുത്തുന്നതും അവര്‍ അതിനെ തള്ളിക്കളഞ്ഞതും വിവരിക്കു ന്നു. നൂഹിന്‍റെ ജനത വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ നൂഹിനെയും വിശ്വാസി കളെയും ഒരു നിറച്ചകപ്പലില്‍ കയറ്റി രക്ഷപ്പെടുത്തുകയും കാഫിറുകളെ മുഴുവന്‍ മു ക്കിക്കൊല്ലുകയും ചെയ്ത സംഭവം വിവരിച്ചുകൊണ്ട് അതില്‍നിന്ന് പാഠം ഉള്‍കൊ ള്ളാന്‍ എക്കാലത്തുമുള്ള കാഫിറുകളോട് ആവശ്യപ്പെടുന്നുണ്ട്. അപ്രകാരം തന്നെ ആ ദ് ജനതയിലേക്ക് ഹൂദ് നബിയെയും ഥമൂദ് ജനതയിലേക്ക് സ്വാലിഹ് നബിയെയും ലൂ ത്തിന്‍റെ ജനതയിലേക്ക് ലൂത്ത് നബിയെയും വനവാസികളിലേക്ക് ശുഐബ് നബിയെ യും നിയോഗിച്ചുകൊണ്ട് അല്ലാഹുവിന്‍റെ സന്ദേശം എത്തിച്ചുകൊണ്ടിരുന്നതും അവര്‍ അത് കൈകൊള്ളാന്‍ വിസമ്മതിക്കുകയും ദൃഷ്ടാന്തങ്ങളെയും പ്രവാചകന്മാരെയും കളവാക്കുകയും ചെയ്തപ്പോള്‍ പ്രവാചകന്മാരെയും വിശ്വാസികളെയും രക്ഷപ്പെടുത്തു കയും കാഫിറുകളെ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളില്‍ നിന്ന് പാഠമുള്‍കൊ ള്ളാനും കാഫിറുകളോട് ആവശ്യപ്പെടുന്നു. വേദഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ സര്‍വ്വലോകങ്ങളുടെയും നാഥനില്‍ നിന്ന് ജിബ്രീല്‍ മുഖേന മുഹമ്മ ദിന്‍റെ ഹൃദയത്തിലേക്ക് ഇട്ടുകൊടുക്കുന്നത് അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ ലോകരെ യും അതുകൊണ്ട് ഉണര്‍ത്തുന്നതിന് വേണ്ടിയാണ്. എന്നാല്‍ എക്കാലത്തുമുള്ള കാഫിറുകള്‍ അത് പിശാചുക്കള്‍ അവതരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് അതിനെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്. കുറ്റകൃത്യങ്ങളില്‍ മുഴുകിയിരിക്കുന്ന അവര്‍ കട്ടുകേ ള്‍ക്കുന്നവരും ഗ്രന്ഥത്തെ കളവാക്കി പ്രചരിപ്പിക്കുന്നവരുമാണ്. ജീവിതലക്ഷ്യമില്ലാത്തത് കാരണം പ്രവര്‍ത്തിക്കാത്തത് പറഞ്ഞ് നടക്കുകവഴി അവരെ സഹായിക്കുന്ന കവിക ളുമുണ്ട്. അപ്പോള്‍ ആര്‍ക്കാണ് മോശപ്പെട്ട പര്യവസാനമുള്ളതെന്ന് ഇത്തരം അക്രമിക ള്‍ക്ക് അടുത്തുതന്നെ മനസ്സിലാകുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് 227 സൂക്തങ്ങളട ങ്ങിയ സൂറത്ത് അവസാനിക്കുന്നു.