( അശ്ശുഅറാഅ് ) 26 : 109
وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ
ഇതിന്‍റെ മേല്‍ ഞാന്‍ നിങ്ങളോട് പ്രതിഫലത്തില്‍ നിന്ന് ഒന്നും ചോദിക്കു ന്നില്ല, എന്‍റെ പ്രതിഫലം സര്‍വലോകങ്ങളുടെയും ഉടമയിലല്ലാതെയല്ല.
അല്ലാഹുവില്‍ നിന്നുള്ള സന്ദേശം ലോകര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ബാധ്യസ്ഥരാണ് പ്രവാചകന്മാര്‍ എന്നിരിക്കെ അവര്‍ അതിന് ജനങ്ങളില്‍ നിന്ന് പ്രതിഫലമോ പ്ര ശംസയോ തേടുകയില്ല. അഥവാ പ്രവാചകന്മാരിലൂടെ അല്ലാഹുവാണ് സംസാരിക്കു ന്നത്. ആയിരത്തില്‍ ഒന്നായ വിശ്വാസികളും ഇതേ സ്വഭാവക്കാരായിരിക്കും. 2: 119; 25: 57; 39: 19; 92: 19-21 വിശദീകരണം നോക്കുക.