( അശ്ശുഅറാഅ് ) 26 : 124
إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ
അവരുടെ സഹോദരന് ഹൂദ് അവരോട് ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മ തയുള്ളവരാകുന്നില്ലേ?
അല്ലാഹുവില്‍ നിന്നുള്ള സന്ദേശമായ അദ്ദിക്ര്‍ പിന്‍പറ്റുകവഴി ചിന്താശക്തി ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം ഉള്ക്കൊള്ളുന്നവരാകുന്നില്ലേ എന്നാണ് 'നിങ്ങള്‍ സൂ ക്ഷ്മതയുള്ളവരാകുന്നില്ലേ' എന്ന് ചോദിച്ചതിന്റെ ആശയം.