( അശ്ശുഅറാഅ് ) 26 : 123

كَذَّبَتْ عَادٌ الْمُرْسَلِينَ

ആദ്, പ്രവാചകന്മാരെ തള്ളിപ്പറഞ്ഞ് കളവാക്കിയിട്ടുണ്ട്,

എല്ലാ പ്രവാചകന്മാര്‍ക്കും അവതരിപ്പിക്കപ്പെട്ട, നാഥനില്‍ നിന്നുള്ള സന്ദേശമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഒരു പ്രവാചകനെ മാത്രമല്ല, 313 പ്രവാചകന്മാരെയും തള്ളിപ്പറയുന്നവരാണ്. 2: 168-169 ല്‍ വിവരിച്ച പ്രകാരം അതുവഴി അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 2: 136, 285-286; 25: 29-30 വിശദീകരണം നോക്കുക.