( അശ്ശുഅറാഅ് ) 26 : 130

وَإِذَا بَطَشْتُمْ بَطَشْتُمْ جَبَّارِينَ

നിങ്ങള്‍ ആരെയെങ്കിലും ദ്രോഹിക്കുകയാണെങ്കില്‍ നിങ്ങള്‍ നിഷ്ഠൂരമായി ദ്രോഹിക്കുന്നവരുമാണല്ലോ!

 ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് ലോകത്തെവിടെയും നിഷ്ഠൂരരും ദയാദാക്ഷിണ്യമില്ലാത്തവരും. അദ്ദിക്റിനെ വിസ്മരിച്ചതുകൊണ്ടാ ണ് അവര്‍ ഈ സ്വഭാവക്കാരായത്. അവരെ 25: 18 ല്‍ കെട്ടജനത എന്നും; 8: 22 ല്‍ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ദുഷ്ടരെന്നും; 98: 6 ല്‍ കരയിലെ ദുഷ്ടജീവികളെന്നുമാ ണ് നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടി രിക്കുന്ന നരകത്തിന്‍റെ വിറകുകളായ ഇവര്‍ ഈസാ രണ്ടാമത് വന്നാല്‍, കാഫിറുകളെ ന്ന് കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇ തര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാകുന്നതുമാണ്. 5: 60; 7: 175-176; 41: 15 വിശദീകരണം നോക്കുക.