قَالَ هَٰذِهِ نَاقَةٌ لَهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَعْلُومٍ
അവന്‍ പറഞ്ഞു: ഇതാകുന്നു ആ ഒട്ടകം, അതിന് കുടിവെള്ളമുണ്ട്, അറിയ പ്പെട്ട ഒരു നാളിലെ കുടിവെള്ളം നിങ്ങള്‍ക്കുമുണ്ട്.
അവര്‍ ആവശ്യപ്പെട്ട പ്രകാരം അല്ലാഹു അവര്‍ക്ക് ഒരു ഒട്ടകത്തെ ദൃഷ്ടാന്തമായി നല്‍കുകയുണ്ടായി. അവര്‍ക്ക് ഒരു പരീക്ഷണമായി നല്‍കപ്പെട്ട ആ ഒട്ടകത്തിന് എല്ലാ ദിവസവും കുടിവെള്ളം നല്‍കണമെന്നും എന്നാല്‍ ജനങ്ങള്‍ക്കും അവരുടെ കന്നുകാ ലികള്‍ക്കും നിശ്ചയിച്ച ദിവസങ്ങളില്‍ ഊഴമനുസരിച്ച് മാത്രമേ കുടിവെള്ളം എടുക്കാ വൂ എന്നും വ്യവസ്ഥ വെക്കുകയും ചെയ്തു. ഗുഹാവാസികളുടെ നായയെപ്പോലെ പ്ര സ്തുത ഒട്ടകവും പ്രസവിക്കപ്പെട്ടതായിരുന്നില്ല. വെള്ളത്തിന് ക്ഷാമമുണ്ടായിരുന്ന അ ന്ന് ഒട്ടകത്തിന് ദിവസവും യഥേഷ്ടം വെള്ളം നല്‍കണമായിരുന്നു. എന്നാല്‍ സമൂദ് ജ നതക്കും കന്നുകാലികള്‍ക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ വെള്ളം ലഭിച്ചിരു ന്നുള്ളൂ. 11: 64-65; 54: 27-28; 112: 1-4 വിശദീകരണം നോക്കുക.