( അശ്ശുഅറാഅ് ) 26 : 16

فَأْتِيَا فِرْعَوْنَ فَقُولَا إِنَّا رَسُولُ رَبِّ الْعَالَمِينَ

അപ്പോള്‍ നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔനിലേക്ക് വരിക, എന്നിട്ട് രണ്ടുപേ രും പറയുക: നിശ്ചയം നാം സര്‍വ്വലോകങ്ങളുടെയും നാഥനില്‍ നിന്നുള്ള പ്ര വാചകനാകുന്നു.

'ഞങ്ങള്‍ സര്‍വ്വലോകങ്ങളുടെയും നാഥനില്‍ നിന്നുള്ള പ്രവാചകന്മാരാകുന്നു' എന്ന് പറയാതെ 'നാം സര്‍വ്വലോകങ്ങളുടേയും നാഥനില്‍ നിന്നുള്ള പ്രവാചകനാകുന്നു' എന്ന് പറഞ്ഞതിലൂടെ രണ്ടുപേരും ഒറ്റക്കെട്ടായി അല്ലാഹുവിനുവേണ്ടി പറയണമെന്നാ ണ് സൂക്തം കല്‍പിക്കുന്നത്.