أَوَلَمْ يَكُنْ لَهُمْ آيَةً أَنْ يَعْلَمَهُ عُلَمَاءُ بَنِي إِسْرَائِيلَ
അവര്‍ക്ക് ഒരു ദൃഷ്ടാന്തമല്ലെയോ? -ഇസ്റാഈല്‍ സന്തതികളിലെ പണ്ഡിത ന്മാര്‍ക്ക് അതിനെക്കുറിച്ച് അറിയുമെന്നത്,
തൗറാത്ത് അറിയുന്ന പണ്ഡിതന്മാര്‍ക്ക് അദ്ദിക്ര്‍ അറിയുമെന്നത് മക്കാമുശ്രി ക്കുകള്‍ക്ക് ഒരു ദൃഷ്ടാന്തമല്ലെയോ എന്നാണ് ചോദിക്കുന്നത്. അഥവാ എല്ലാ വേദഗ്ര ന്ഥത്തിന്‍റെയും ആശയം ഒന്നുതന്നെയാണ്. അതുകൊണ്ടാണ് നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍ അദ്ദിക്ര്‍ അറിയുന്നവനോട് ചോദിക്കുക എന്ന് 16: 43; 21: 7 എന്നീ സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇന്ന് ഗ്രന്ഥത്തില്‍ നിന്ന് അകന്നുപോയി സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെയും യഥാര്‍ത്ഥ ദീനില്‍ നിന്ന് വ്യ തിചലിച്ചുപോയ മദ്ഹബുകളെയും പിന്‍പറ്റി ജീവിക്കുന്ന ഫുജ്ജാറുകള്‍ 41: 41-43 ല്‍ പ റഞ്ഞ മിഥ്യകലരാത്ത അജയ്യവും അതുല്യവും; 3: 58 ല്‍ പറഞ്ഞ യുക്തിനിര്‍ഭര ഗ്രന്ഥവും; 25: 33 ല്‍ പറഞ്ഞ വേദഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവും; 15: 9 ല്‍ പറഞ്ഞ ത്രി കാലജ്ഞാനിതന്നെ സൂക്ഷിപ്പ് ഏറ്റെടുത്ത ഗ്രന്ഥവും ഏതാണെന്നോ; 25: 58 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയായ അല്ലാഹുവിനെക്കുറിച്ച് പ്രവാചകനോട് ചോദിക്കാന്‍ പറഞ്ഞ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനി ആരാണെന്നോ തിരിച്ചറിയാത്ത കാഫിറുകളും അ ക്രമികളും തെമ്മാടികളുമായി അധഃപതിച്ചിരിക്കുകയാണ്. 3: 7; 6: 90-91; 10: 94 വിശദീകരണം നോക്കുക.