( അശ്ശുഅറാഅ് ) 26 : 196

وَإِنَّهُ لَفِي زُبُرِ الْأَوَّلِينَ

-നിശ്ചയം അത് പൂര്‍വിക ഏടുകളിലെല്ലാം ഉള്ളതുതന്നെയാണ്.

ദാവൂദ് നബിക്ക് നല്‍കപ്പെട്ട ഗ്രന്ഥത്തിന്‍റെ പേരാണ് സബൂര്‍ അഥവാ സങ്കീര്‍ത്ത നം. അത് കാവ്യരൂപത്തിലായിരുന്നു. സബൂര്‍ എന്നതിന്‍റെ ബഹുവചനമാണ് സൂക്ത ത്തില്‍ പറഞ്ഞ സുബുര്‍-ഏടുകള്‍. എക്കാലത്തും അല്ലാഹുവില്‍ നിന്ന് അവതരിപ്പിക്ക പ്പെട്ടിട്ടുള്ളത് ഒരേ ആത്മാവും വ്യത്യസ്ത ഭാഷയിലുള്ള ശരീരത്തോടുകൂടിയതുമായ അദ്ദിക്ര്‍ തന്നെയാണ് എന്ന് 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. അത് പൂര്‍വകാലത്ത് അവതരിപ്പി ക്കപ്പെട്ട എല്ലാ ഗ്രന്ഥങ്ങളിലും ഉണ്ടെന്നാണ് ഈ സൂക്തത്തില്‍ പറയുന്നത്. 98: 2-3 ല്‍, ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥമായ അദ്ദിക്റില്‍ നേരെച്ചൊവ്വെയുള്ള എല്ലാ പൂര്‍വിക ഗ്രന്ഥങ്ങളും ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ എന്ന് പറഞ്ഞാല്‍ 'ആവര്‍ത്തി ച്ച് വായിക്കപ്പെടേണ്ടത്' എന്നാണ് ആശയം; അഥവാ ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമാണ് മുമ്പും അവതരിച്ചിട്ടുള്ളത് എന്ന് 15: 90-91 ല്‍ പറഞ്ഞി ട്ടുണ്ട്. 2: 2; 5: 48; 17: 55; 41: 41-43 വിശദീകരണം നോക്കുക.