( അശ്ശുഅറാഅ് ) 26 : 200

كَذَٰلِكَ سَلَكْنَاهُ فِي قُلُوبِ الْمُجْرِمِينَ

അപ്രകാരം ഭ്രാന്തന്‍മാരുടെ ഹൃദയങ്ങളിലേക്ക് നാം അതിനെ-ചുട്ടുപഴുത്ത ലോഹക്കമ്പിയെന്നോണം-തുളച്ചുകയറ്റുകതന്നെ ചെയ്യും!

'അതിനെ' എന്ന് പറഞ്ഞത് ഗ്രന്ഥത്തിന്‍റെ അറബിയിലുള്ള ശരീരത്തെയല്ല. മറിച്ച് ആത്മാവായ അദ്ദിക്റിനെ എന്നാണ്. ചിന്താശേഷി ഉപയോഗപ്പെടുത്താത്ത യഥാര്‍ത്ഥ ഭ്രാന്തന്മാരായ കപടവിശ്വാസികളുടെയും അവരെ അന്ധമായി പിന്‍പറ്റുന്ന ഫാജിറുകളു ടെയും ഹൃദയങ്ങളിലേക്ക് അവര്‍ക്ക് ഇഷ്ടമില്ലെങ്കിലും അല്ലാഹു അതിനെ കടത്തിവിടുക യാണ് ചെയ്യുന്നത്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവര്‍ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവരാണ് എന്ന് 8: 22 ല്‍ പറഞ്ഞിട്ടുണ്ട്. 7: 40; 15: 12-13; 98: 6 വിശദീകരണം നോക്കുക.