ذِكْرَىٰ وَمَا كُنَّا ظَالِمِينَ
ഓര്‍മപ്പെടുത്തുക! നാം അക്രമം കാണിക്കുന്നവനായിരുന്നിട്ടുമില്ല.
ദിക്റാ-ഓര്‍മപ്പെടുത്താനുള്ളത്- എന്നത് അദ്ദിക്റിന്റെ 40 പേരുകളില്‍ ഒന്നാണ്. അല്ലാഹു അക്രമപരമായി ഒരു ജനതയെയും നശിപ്പിക്കുകയില്ല, മറിച്ച് ഗ്രന്ഥത്തെ മൂടിവെച്ച് അക്രമികളും തെമ്മാടികളുമായി മാറി ശിക്ഷ ചോദിച്ചുവാങ്ങുമ്പോഴാണ് ഏതൊ രു ജനതയും നശിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് ലോകരെ ഉണര്‍ത്താനാണ് ഹൃദയത്തിന്റെ ഭാഷയിലുള്ള അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്. 6: 90 ല്‍ പറഞ്ഞ ലോകരെ ഉണര്‍ത്താനു ള്ള ഗ്രന്ഥമായ ദിക്റായെ വെടിയുന്ന ദൗര്ഭാഗ്യവാന്മാര് വമ്പിച്ച തീയില്‍ വേവിക്കപ്പെ ടാനുള്ളവരാണെന്ന് 87: 9-12 ലും; നരകക്കുണ്ഠാരം കൊണ്ടുവരപ്പെടുന്ന നാളില്‍ നാ ലാം ഘട്ടമായ ഇഹലോകത്തുവെച്ച് ദിക്റാ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില് എ ത്ര നന്നായിരുന്നേനേ എന്ന് ഇത്തരം മനുഷ്യര്‍ വിലപിക്കുമെന്ന് 89: 23-24 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 57, 99; 25: 27-30; 43: 74-78 വിശദീകരണം നോക്കുക.