(അശ്ശുഅറാഅ്) 26 : 214
وَأَنْذِرْ عَشِيرَتَكَ الْأَقْرَبِينَ
നീ നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക.
കുടുംബത്തില്‍ നിന്നും അടുത്തവരെയാണ് ആദ്യം മുന്നറിയിപ്പ് നല്‍കേണ്ടത്. ശേഷം മനുഷ്യരുടെ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് അദ്ദിക്ര്‍ സര്‍വലോകര്‍ക്കും എത്തിച്ചുകൊടുക്കുകയും വേണം. അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 9: 32-33 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവരുടെ വായകൊണ്ട് അദ്ദിക്റിനെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നതാണ്. എന്നാല്‍ നാഥന്‍ അവന്‍റെ പ്രകാശമായ അദ്ദിക്ര്‍ പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും, അത് കാഫിറുകള്‍ക്ക് എത്ര അരോചകമായിരുന്നാലും ശരി. 2: 24; 5: 67; 23: 51-53 വിശദീകരണം നോക്കുക.