( അശ്ശുഅറാഅ് ) 26 : 213
فَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ فَتَكُونَ مِنَ الْمُعَذَّبِينَ
അപ്പോള്‍ നീ അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ വിളിച്ചുപ്രാര്ത്ഥി ക്കരുത്, അങ്ങനെയായാല്‍ നീ ശിക്ഷിക്കപ്പെടുന്നവരില്‍ അകപ്പെടുകതന്നെ ചെയ്യും.
ഹൃദയത്തിന്റെ ഭാഷയിലുള്ള അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് ഏകനായ അല്ലാഹുവിനെ ഇലാഹായിട്ട് സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് എന്നിരിക്കെ അവനോടൊപ്പം മറ്റാരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്, ഭയപ്പെടരുത്, മറ്റാരിലും ഭരമേല്‍പ്പിക്കരുത്, മറ്റാരുടെയും സഹായം തേടരുത് എന്നെല്ലാമാണ് പ്രവാചകനോടും അതുവഴി ആയിരത്തി ല്‍ ഒന്നായ സ്വര്‍ഗ്ഗത്തിലേക്കുള്ള വിശ്വാസിയോടും കല്പിക്കുന്നത്. 17: 39; 25: 68-70; 51: 51 വിശദീകരണം നോക്കുക.