( അശ്ശുഅറാഅ് ) 26 : 216

فَإِنْ عَصَوْكَ فَقُلْ إِنِّي بَرِيءٌ مِمَّا تَعْمَلُونَ

ഇനിയും അവര്‍ നിന്നെ ധിക്കരിക്കുകയാണെങ്കില്‍ അപ്പോള്‍ നീ പറയുക, നിശ്ചയം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നെല്ലാം ഞാന്‍ വി മുക്തനാണ്.

 നിഷ്പക്ഷവാനായ നാഥന്‍ സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ നാലാംഘട്ടമായ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗ്ഗം പണിയു ന്നതിന് വേണ്ടിയാണ്. എന്നാല്‍ ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ ജീവിതലക്ഷ്യം മനസ്സിലാക്കി എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിന്‍റെ തൃപ്തിയില്‍-അദ്ദിക്റി ന്‍റെ വെളിച്ചത്തില്‍-ഉപയോഗപ്പെടുത്തി സ്വര്‍ഗ്ഗം പണിയുകയുള്ളു. ഗ്രന്ഥം കിട്ടിയവരില്‍ നിന്നുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതുപേരും മുഹൈമിനായ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്നവരായതിനാല്‍ നരകക്കുണ്ഠാരമാണ് സമ്പാദിച്ചു കൊണ്ടിരിക്കുന്നത് എന്ന് 15: 43-44 ല്‍ പറഞ്ഞിട്ടുണ്ട്. 10: 108; 35: 18; 60: 4 വിശദീകരണം നോക്കുക.