( അശ്ശുഅറാഅ് ) 26 : 215

وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ

നീ നിന്‍റെ ചിറകുകള്‍ വിശ്വാസികളില്‍ നിന്ന് നിന്നെ പിന്‍പറ്റുന്നവര്‍ക്ക് താഴ് ത്തിക്കൊടുക്കുകയും ചെയ്യുക!

 പരലോകത്തേക്കുള്ള കൃഷിയിടമായ ഐഹികലോക ജീവിത യാത്രയില്‍ അ ദ്ദിക്റിനെ പിന്‍പറ്റുന്ന വിശ്വാസികളെ നിന്‍റെ കൂടെകൂട്ടുക എന്നാണ് പ്രവാചകനോടും വിശ്വാസിയോടും കല്‍പിക്കുന്നത്. അദ്ദിക്റിന്‍റെ വെളിച്ചത്തിലല്ലാത്ത ബന്ധങ്ങളെല്ലാം വിധിദിവസം പരസ്പരം ശത്രുതയിലായിരിക്കുമെന്ന് 43: 67 ല്‍ പറഞ്ഞിട്ടുണ്ട്.12: 108; 15: 88; 48: 29 വിശദീകരണം നോക്കുക.