( അശ്ശുഅറാഅ് ) 26 : 22

وَتِلْكَ نِعْمَةٌ تَمُنُّهَا عَلَيَّ أَنْ عَبَّدْتَ بَنِي إِسْرَائِيلَ

എന്‍റെമേല്‍ നീ എടുത്തുപറഞ്ഞിട്ടുള്ള ആ അനുഗ്രഹമുണ്ടല്ലോ, അത് നീ ഇ സ്റാഈല്‍ സന്തതികളെ അടിമകളാക്കി വെച്ചതിനാലാണ്!

അതായത് ഫിര്‍ഔന്‍ ഇസ്റാഈല്‍ സന്തതികളെ അടിമകളാക്കിവെച്ച് അവരിലെ ആണ്‍സന്താനങ്ങളെ കൊന്നുകളഞ്ഞുകൊണ്ടിരുന്നതിനാലാണ് മൂസായുടെ മാതാവിന് കുട്ടിയെ പെട്ടിയിലാക്കി നദിയില്‍ ഒഴുക്കേണ്ടിവന്നതും അങ്ങനെ മൂസാ ഫിര്‍ഔനിന്‍റെ കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നതും. 28: 7-14 വിശദീകരണം നോക്കുക.