നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(27) അന്നംല്
18-ാം സൂക്തത്തില്‍ 'ഉറുമ്പുകളുടെ താഴ്വര' എന്ന് പരാമര്‍ശിച്ചിട്ടുള്ളതില്‍ നി ന്നും എടുത്തിട്ടുള്ളതാണ് അന്നംല്-ഉറുമ്പ് എന്ന ഈ സൂറത്തിന്‍റെ നാമം. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ മധ്യഘട്ടത്തിലാണ് സൂറത്തിന്‍റെ അവതരണം. മനുഷ്യനെ അവ ന്‍റെ ജീവിതലക്ഷ്യം പരിചയപ്പെടുത്തുന്നതിനും അവന് ഇഹലോകത്ത് മാര്‍ഗദര്‍ശനം ചെയ്യുന്നതിനും വേണ്ടി ത്രികാലജ്ഞാനിയില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാണ് അദ്ദിക്ര്‍. ഒമ്പത് ദൃഷ്ടാന്തങ്ങള്‍ നല്‍കി മൂസായെ തെമ്മാടികളായ ഫിര്‍ഔന്‍ പ്രഭൃതിക ളിലേക്ക് നിയോഗിച്ച കാര്യം വിവരിച്ചിട്ടുണ്ട്. എല്ലാ സമൃദ്ധികളും നല്‍കപ്പെട്ട സുലൈമാ ന്‍ നബിയുടെ മുമ്പില്‍ ഗ്രന്ഥത്തില്‍ നിന്ന് അറിവുള്ള തന്‍റെ സഭയിലുള്ള ഒരുവന്‍ ബ ല്‍ഖീസ് രാജ്ഞിയുടെ സിംഹാസനം കണ്ണ് ഇമവെട്ടുന്ന സമയം കൊണ്ട് കൊണ്ടുവന്ന്വെച്ചപ്പോള്‍, അദ്ദേഹം 'നിന്‍റെ കാരുണ്യം (അദ്ദിക്ര്‍) കൊണ്ട് എന്നെ നീ സജ്ജനങ്ങളി ല്‍ പ്രവേശിപ്പിക്കേണമേ' എന്ന് നാഥനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് കൂടുതല്‍ വിനീതനാകു ന്ന രംഗം വരച്ചുകാണിച്ചിട്ടുണ്ട്. പ്രതാപവും പ്രൗഢിയുമെല്ലാം ഉണ്ടായിരുന്ന സൂര്യാരാ ധകരായ ഒരു ജനതയുടെ രാജ്ഞി സത്യം വെളിപ്പെട്ടപ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറായ രംഗം വിവരിച്ചുകൊണ്ട് വിശ്വാസികളുടെ സ്വഭാവഗുണങ്ങള്‍ അപ്രകാരമായിരിക്ക ണം എന്ന് ചൂണ്ടിക്കാണിക്കുന്നു. സ്വാലിഹ് നബിയുടെയും ലൂത്ത് നബിയുടെയും ജനത സത്യത്തെ കളവാക്കി തള്ളിപ്പറഞ്ഞപ്പോള്‍ അവരെ നശിപ്പിച്ച വിവരം തുടര്‍ന്ന് പരാമര്‍ശിക്കുന്നുണ്ട്.
ആകാശഭൂമികളില്‍ നടക്കുന്ന സംഭവങ്ങളും മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചതിന്‍റെ ലക്ഷ്യവും ചൂണ്ടിക്കാണിച്ചുകൊണ്ട് അല്ലാഹുവോടൊപ്പം മറ്റൊരു ഇലാഹുണ്ടോ എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്. പരലോകം കൊണ്ട് വിശ്വസിക്കാത്ത കാഫിറുകളെ ബോ ധ്യപ്പെടുത്താന്‍ പ്രവാചകനോ വിശ്വാസിക്കോ സാധിക്കുകയില്ല എന്നും അന്ത്യനാള്‍ അ ടുക്കുമ്പോള്‍ ഭൂമിയില്‍ നിന്നുള്ള ഒരു മൃഗത്തെ നിയോഗിക്കുമെന്നും അത് 'മനുഷ്യര്‍ ന മ്മുടെ സൂക്തങ്ങള്‍ കൊണ്ട് ദൃഢബോധ്യമുള്ളവരല്ല' എന്ന് പറയുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരെങ്കിലും അദ്ദിക്റിന്‍റെ അടിസ്ഥാനത്തിലുള്ള ജീവിതം നയിച്ചാല്‍ അവര്‍ വിധിദിവസത്തിലെ പ്രകമ്പനങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കും എന്നും; ആരെങ്കിലും അദ്ദിക്റിനെ മൂടിവെച്ച് വഴികേടിലുള്ള ജീവിതം നയിച്ചാല്‍ അവര്‍ ഇവിടെ സമ്പാദിച്ചതിന് പ്രതിഫലമായി നരകത്തിലേക്ക് മുഖം കുത്തിയവരായി തള്ളിവിടപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐഹികലോകത്ത് വെച്ചുതന്നെ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ നടപ്പില്‍ വരുത്തുന്ന അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും നാഥന്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അശ്രദ്ധനൊന്നുമല്ല എന്ന് താക്കീത് നല്‍കിക്കൊണ്ടും 93 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.