( അന്നംല് ) 27 : 14

وَجَحَدُوا بِهَا وَاسْتَيْقَنَتْهَا أَنْفُسُهُمْ ظُلْمًا وَعُلُوًّا ۚ فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ

അവയെപ്പറ്റി അവര്‍ക്ക് വ്യക്തമായ ബോധ്യം വന്നിട്ടും അക്രമപരമായും ധാര്‍ ഷ്ട്യപരമായും അവര്‍ അവയോട് വിരോധം വെച്ച് തര്‍ക്കിച്ചുതുടങ്ങി, അപ്പോ ള്‍ നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നീ നോക്കി ക്കാണുക!

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് മനുഷ്യനെ തിരിച്ചറിയാനും സ്രഷ്ടാവിനെ കണ്ടെത്താനും ജീവിതലക്ഷ്യം തിരിച്ചറിയാനും ഉതകുന്ന ഏറ്റവും വലിയ ദിവ്യാത്ഭുതമായ അദ്ദിക്ര്‍ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും നശീകരണപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നത്. ഇതര ജനവിഭാഗങ്ങളും ഇവരെപ്പോലെ അക്രമികളും തെമ്മാടികളുമാകുമ്പോഴാണ് ലോകാവസാനം സംഭവിക്കുക. അജയ്യഗ്രന്ഥമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചു കൊണ്ടിരിക്കുന്നവരുമാണ്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീ വിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് 5: 44, 45, 47 എന്നീ സൂക്തങ്ങളില്‍ വായിക്കുന്ന ഇവര്‍ തന്നെയാണ് പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം വഹിച്ചുകൊണ്ട് നരകക്കുണ്ഠത്തില്‍ പ്രവേശിപ്പിക്കപ്പെടുക. 4: 140; 6: 33; 9: 67-68; 29: 47-49 വിശദീകരണം നോക്കുക.