( അന്നംല് ) 27 : 13
فَلَمَّا جَاءَتْهُمْ آيَاتُنَا مُبْصِرَةً قَالُوا هَٰذَا سِحْرٌ مُبِينٌ
അങ്ങനെ അവര്ക്ക് നമ്മുടെ ഉള്ക്കാഴ്ചാദായകമായ ദൃഷ്ടാന്തങ്ങള് വന്നുകി ട്ടിയപ്പോള് അവര് പറഞ്ഞു: ഇത് വ്യക്തമായ മാരണമാകുന്നു.
ഇന്ന് കപടവിശ്വാസികളും അവരെ അന്ധമായി പിന്പറ്റി വഴിപിഴച്ചുപോയവരുമാ യ അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകളാണ് മുന്കാലങ്ങളില് നല്കപ്പെട്ട ദൃഷ്ടാന്തങ്ങളെല്ലാം എടുത്തുദ്ധരിക്കുന്ന 25: 33 ല് പറഞ്ഞ ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ വ്യക്തമായ മാരണം എന്ന മട്ടില് തള്ളിപ്പറയുന്നത്. ആത്മാവില്ലാത്ത അവര് 7: 26 ല് വിവരിച്ച പ്രകാരം ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. 25: 34; 61: 6; 98: 6 വിശദീകരണം നോക്കുക.