( അന്നംല് ) 27 : 15
وَلَقَدْ آتَيْنَا دَاوُودَ وَسُلَيْمَانَ عِلْمًا ۖ وَقَالَا الْحَمْدُ لِلَّهِ الَّذِي فَضَّلَنَا عَلَىٰ كَثِيرٍ مِنْ عِبَادِهِ الْمُؤْمِنِينَ
നിശ്ചയം, നാം ദാവൂദിനും സുലൈമാനും അറിവ് നല്‍കിയിട്ടുണ്ട്, അവര്‍ ര ണ്ടുപേരും പറഞ്ഞു: വിശ്വാസികളായ തന്‍റെ അടിമകളില്‍ നിന്നുള്ള അധിക പേരെക്കാളും ഞങ്ങളെ ശ്രേഷ്ഠരാക്കിയ അല്ലാഹുവിനാണ് സര്‍വസ്തുതിയും.
'അറിവ്' കൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദിക്ര്‍ തന്നെയാണ്. ഐശ്വര്യവും ത്രികാലജ്ഞാനവുമായ അദ്ദിക്ര്‍ തന്നെയാണ് തത്വജ്ഞാനവും. അത് നല്‍കപ്പെട്ടവര്‍ക്ക് അധി കരിച്ച നന്മ ലഭിച്ചു എന്ന് 2: 269 ല്‍ പറഞ്ഞിട്ടുണ്ട്. 3: 79-80; 10: 57-58 വിശദീകരണം നോക്കുക.