وَوَرِثَ سُلَيْمَانُ دَاوُودَ ۖ وَقَالَ يَا أَيُّهَا النَّاسُ عُلِّمْنَا مَنْطِقَ الطَّيْرِ وَأُوتِينَا مِنْ كُلِّ شَيْءٍ ۖ إِنَّ هَٰذَا لَهُوَ الْفَضْلُ الْمُبِينُ
സുലൈമാന്‍ ദാവൂദിനെ അനന്തരമെടുക്കുകയുമുണ്ടായി, അവന്‍ പറയുകയും ചെയ്തു: ഓ ജനങ്ങളേ, നമുക്ക് പക്ഷികളുടെ ഭാഷ പഠിപ്പിക്കപ്പെട്ടിരിക്കുന്നു, എല്ലാ ഓരോ കാര്യത്തില്‍ നിന്നും നമുക്ക് നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു, നിശ്ചയം ഇതുതന്നെയാണ് വ്യക്തമായ ശ്രേഷ്ഠത.
സുലൈമാന്‍ നബിക്ക് പക്ഷികളുടെ സംസാരവും ആശയവിനിമയവും മനസ്സിലാക്കാനുള്ള കഴിവ് നല്‍കപ്പെട്ടിരുന്നു. അത് പോലെ അദ്ദേഹത്തിന് ആവശ്യമുള്ള കാര്യങ്ങളെല്ലാം നിര്‍വഹിക്കുന്നതിനുവേണ്ടി ജിന്നുകളെയും ജിന്നില്‍ പെട്ട പിശാചുക്കളെയുമെല്ലാം വിധേയമാക്കിക്കൊടുത്തിരുന്നു. ഇന്ന് 5: 48 ല്‍ പറഞ്ഞ മുഹൈമിനായ ഗ്രന്ഥത്തെ മുറുകെപ്പിടിച്ച് ജീവിക്കുന്നവര്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101-103 ല്‍ പറഞ്ഞിട്ടുണ്ട്. 18: 84; 24: 10; 34: 12 വിശദീകരണം നോക്കുക.