فَتَبَسَّمَ ضَاحِكًا مِنْ قَوْلِهَا وَقَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ
അപ്പോള്‍ അവളുടെ വാക്കുകേട്ട് അവന്‍ ആഹ്ലാദപൂര്‍വ്വം പുഞ്ചിരിച്ചു, അവന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു: 'എന്‍റെ നാഥാ! എന്‍റെ മേലിലും എന്‍റെ മാതാപി താക്കളുടെ മേലിലും ചൊരിഞ്ഞ നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പി ക്കുന്നവനായി എന്നെ നീ നിയന്ത്രിച്ച് നിര്‍ത്തേണമേ!-നീ തൃപ്തിപ്പെട്ടവിധം സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും; നിന്‍റെ മഹത്തായ കാരുണ്യം കൊണ്ട് നിന്‍റെ സജ്ജനങ്ങളായ അടിമകളില്‍ എന്നെ നീ പ്രവേശിപ്പിക്കുകയും ചെ യ്യേണമേ!'
ഇത്തരം അനുഗ്രഹങ്ങളെല്ലാം നല്‍കപ്പെട്ട സുലൈമാന്‍ നബി കൂറുള്ള അടിമയാ യി നിലകൊള്ളുന്നതിന് വേണ്ടിയും ഉടമ തൃപ്തിപ്പെട്ട വിധത്തിലുള്ള സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുന്നതിന് വേണ്ടിയും പ്രവാചകന്മാര്‍, സത്യത്തെ സത്യപ്പെടുത്തുന്നവര്‍, സത്യസാക്ഷികള്‍, സജ്ജനങ്ങള്‍ തുടങ്ങിയവരുള്‍ക്കൊള്ളുന്ന അ ല്ലാഹുവിന്‍റെ ഏകസംഘത്തില്‍ ഉള്‍പ്പെടാന്‍ വേണ്ടിയും വിനീതനായി താഴ്മയോടെ പ്രാ ര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. അതുവഴി വിശ്വാസികള്‍ക്ക് എന്ത് പ്രൗഢമായ അനുഗ്രഹ ങ്ങള്‍ ലഭിച്ചാലും സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനെമാത്രം ആശ്രയിക്കു ന്നവരും സ്മരിക്കുന്നവരും നന്ദിപ്രകടിപ്പിക്കുന്നവരും ആകണമെന്ന് പഠിപ്പിക്കുകയാണ്. സൂക്തത്തില്‍ പറഞ്ഞ കാരുണ്യം അദ്ദിക്ര്‍ തന്നെയാണ്. നാല്‍പ്പതുവയസ്സ് തികഞ്ഞ വി ശ്വാസികളുടെ പ്രാര്‍ത്ഥന എങ്ങനെയായിരിക്കണമെന്ന് 46: 15 ല്‍ പറഞ്ഞിട്ടുണ്ട്. 1: 6; 7: 196; 26: 83 വിശദീകരണം നോക്കുക.