( അന്നംല് ) 27 : 18
حَتَّىٰ إِذَا أَتَوْا عَلَىٰ وَادِ النَّمْلِ قَالَتْ نَمْلَةٌ يَا أَيُّهَا النَّمْلُ ادْخُلُوا مَسَاكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَانُ وَجُنُودُهُ وَهُمْ لَا يَشْعُرُونَ
അങ്ങനെ അവര് ഉറുമ്പുകളുടെ താഴ്വരയില് വന്നപ്പോള് ഉറുമ്പുറാണി പറ ഞ്ഞു: ഓ ഉറുമ്പുകളേ, നിങ്ങള് നിങ്ങളുടെ വീടുകളില് പ്രവേശിച്ചുകൊള്ളുക, സുലൈമാനും അവന്റെ പട്ടാളവും അവര് തിരിച്ചറിയാതെ നിങ്ങളെ ചവിട്ടി മെതിക്കാതിരിക്കാന്വേണ്ടി.
പക്ഷികളുടെ ഭാഷ മാത്രമല്ല, ഉറുമ്പുകളുടെയും ജിന്നുകളുടെയും മറ്റും ഭാഷകള് സുലൈമാന് വശപ്പെടുത്തിക്കൊടുത്തിട്ടുണ്ടായിരുന്നു. കൂടാതെ സുലൈമാന് നബിയുടെ പട്ടാളത്തില് ജിന്നുകളും മനുഷ്യരും പക്ഷികളും മറ്റും ഉണ്ടായിരുന്നു.